കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെല്‍സണ്‍മണ്ടേലയുടെ കുടുംബത്തില്‍ അവകാശിത്തര്‍ക്കം

  • By Aswathi
Google Oneindia Malayalam News

ജൊഹന്നസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ സമര നായകന്‍ നെല്‍സണ്‍ മണ്ടേല മണ്ണിലേക്ക് മടങ്ങിയിട്ട് ആഴ്ച ഒന്നായില്ല, അതിനുമുമ്പ് കുടുംബത്തില്‍ അവകാശത്തര്‍ക്കം തുടങ്ങി. മണ്ടേല കുടുംബത്തെ ഇനി നയിക്കേണ്ട പിന്തുടര്‍ച്ചാവകാശി ആരെന്നതിനെച്ചൊല്ലിയാണ് വഴക്ക് തുടങ്ങിയത്.

മണ്ടേലയുടെ മക്കളില്‍ ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന ആളെന്ന നിലയില്‍ പിന്തുടര്‍ച്ചാ അവകാശം തനിക്കാണെന്ന് ആദ്യഭാര്യ ഇവ്‌ലിനിലുണ്ടായ മകള്‍ മകസിവേ വാദിക്കുന്നു.

Nelson Mandela Family


എന്നാല്‍ മണ്ടേലയുടെ പിന്‍ഗാമികളില്‍ ഏറ്റവും മുതിര്‍ന്ന പുരുഷന്‍ എന്ന നിലയില്‍ അവകാശം തനിക്കാണെന്ന് കൊച്ചുമക്കളില്‍ മുതിര്‍ന്നവനായ മാണ്ഡല മണ്ടേല പറയുന്നു.

മകസിവേയെ പിന്തുണച്ച് രണ്ടാം ഭാര്യ വിന്നിയും പര്യസമായി രംഗത്തിറങ്ങിയതോടെ പോരു തുടങ്ങി. മറ്റ് സഹോദരിമാര്‍ക്കൊപ്പം ചേര്‍ന്ന് കുടുംബത്തെ നയിക്കേണ്ടത് മകസിവേയാണെന്ന് വിന്നി പറഞ്ഞു.

അതേസമയം മാണ്ഡലയെ കുടുംബം ഒറ്റപ്പെടുത്തുകയാണെന്ന ആരോപണവുമായി ജൊഹന്നാസ് ബര്‍ഗിലെ ടാബ്ലോയിഡായ ടൈംസ് രംഗത്ത് വന്നു. മാണ്ഡല കുനുവില്‍ തങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും തടഞ്ഞതായി ടാബ്ലോയിഡയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആരോപണം മകസിവെയുടെ വക്താവ് താറ്റോ എമേര്‍ക്കി നിഷേധിച്ചു.

നേരത്തെ മണ്ടേല രോഗബാധിതനായപ്പോള്‍ അദ്ദേഹത്തിന്റെ സംസ്‌കാര സ്ഥലത്തെ ചൊല്ലിയും മാണ്ഡേലയും മകസിവേയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന മണ്ടേല ഡിസംബര്‍ അഞ്ചിനാണ് അന്തരിച്ചത്. മഹാത്മാഗാന്ധിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അക്രമരഹിത മാര്‍ഗ്ഗങ്ങളിലൂടെ വെളുത്തവര്‍ഗ്ഗക്കാരുടെ സര്‍ക്കാറിനെതിരേ പോരാടിയ അദ്ദേഹത്തെ വര്‍ണവിവേചനസമരത്തിന്റെ നായകന്‍ എന്ന് വിശേഷിപ്പിച്ചു. ഒക്ടോബര്‍ 15നാണ് സംസ്‌കാരച്ചടങ്ങ് നടന്നത്.

English summary
Winnie Madikizela-Mandela has declared Makaziwe as the official head of the Mandela family, further adding to suggestions that the family is at war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X