കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്‍ ആഗ്രഹിക്കുന്നത് സമാധാനം!! അനുഞ്ജനത്തിന്റെ പാത മുന്നോട്ടുപോകണം

Google Oneindia Malayalam News

പ്യോഗ്യാങ്: ശീതകാല ഒളിംപിക്സിന് പിന്നാലെ അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെട്ടതിൽ പ്രതികരണവുമായി കിം ജോങ് ഉന്‍. ഇപ്പോൾ ഇരു രാജ്യങ്ങൾക്കും മുമ്പിൽ തുറന്നിട്ടിരിക്കുന്ന അനുഞ്ജനത്തിന്റെ പാത മുന്നോട്ടുകൊണ്ടുപോകണമെന്നായിരുന്നു കിമ്മിന്റെ ആഹ്വാനം. ഏറെക്കാലമായി ശത്രുതയിൽ കഴിഞ്ഞ‍ിരുന്ന ഉത്തര- ദക്ഷിണ കൊറിയകളുടെ മഞ്ഞുരുകിയത് ശീതകാല ഒളിംപിക്സിന് മുന്നോടിയായാണ്. ദക്ഷിണ കൊറിയയിൽ ശീതകാല ഒളിംപിക്സ് നടത്തുന്നതിന് അഭിനന്ദിച്ചുകൊണ്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രംഗത്തെത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങള്‍‍ക്ക് അയവ് സംഭവിച്ച് തുടങ്ങിയത്.

ദക്ഷിണകൊറിയയില്‍ വച്ച് നടക്കുന്ന വിന്റര്‍ ഒളിംപിക്സിലേയ്ക്ക് കായികതാരങ്ങളെയും ഉന്നതപ്രതിനിധി സംഘത്തേയും അയയ്ക്കുമെന്ന് ഉത്തര കൊറിയ ജനുവരിയിലാണ് വ്യക്തമാക്കിയത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളോടെ രണ്ട് വര്‍ഷത്തിന ശേഷമാണ് ഇരു രാജ്യങ്ങളും ഔദ്യോഗികമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ശീതകാല ഒളിമ്പിക്സ് ഇരു രാജ്യങ്ങൾക്കുമിടയിൽ നിമിത്തമായി ഭവിക്കുകയായിരുന്നു. ഉത്തരകൊറിയന്‍ ആണവായുധ പരീക്ഷണങ്ങളെത്തുടർന്നാണ് അയൽരാജ്യങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ശക്തിയാർജ്ജിക്കുന്നത്. ജനുവരിയിലാണ് അമേരിക്കയുടെ സഖ്യരാജ്യമായ ദക്ഷിണ കൊറിയയുമായുള്ള സമാധാന ചർച്ചകൾക്ക് ഉന്‍ പച്ചക്കൊടി വീശുന്നത്. അതേ സമയം പ്രശ്നപരിഹാരത്തിന് ഉന്നുമായി സംസാരിക്കാൻ പ്രസിഡന്റ്
ട്രംപും സന്നദ്ധത അറിയിച്ചിരുന്നു.

 പ്രതീക്ഷയുള്ള നീക്കങ്ങൾ

പ്രതീക്ഷയുള്ള നീക്കങ്ങൾ


ദക്ഷിണ കൊറിയയിലേയ്ക്ക് ഉത്തരകൊറിയയില്‍ നിന്ന് കായികതാരങ്ങളെ അയയ്ക്കുമെന്ന് നേരത്തെ തന്നെ കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ്ങാണ് കായിക താരങ്ങളുമായി ദക്ഷിണ കൊറിയയിലെത്തിയത്. ഇതിന് പിന്നാലെയാണ് തുറന്ന ചർച്ചയ്ക്ക് അമേരിക്ക തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്‍ ജേയും വ്യക്തമാക്കിയത്. ശീതകാല ഒളിംപിക്സിനെത്തി അമേരിക്കയിലേയ്ക്ക് മടങ്ങിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പരാമർശമാണ് പ്രതീക്ഷ വർധിപ്പിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ച മൈക്ക് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാൽ ചർച്ചയാവാമെന്ന പ്രതികരണമാണ് നിര്‍ണായകമായത്.

 കിം നൽകുന്നത് പ്രതീക്ഷ

കിം നൽകുന്നത് പ്രതീക്ഷ

ശീതകാല ഒളിംമ്പിക്സില്‍ ദക്ഷിണ കൊറിയ ഉത്തരകൊറിയ്ക്ക് പ്രാതിനിധ്യം ഉറപ്പാക്കിയതോടെ കിം ജോങ് ഉന്‍ നന്ദി പ്രകടിപ്പിച്ചതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങൾക്കും മുമ്പിൽ തുറന്നിട്ടിരിക്കുന്ന അനുഞ്ജനത്തിന്റെ പാത മുന്നോട്ടുകൊണ്ടുപോകണമെന്ന് കിം ആഹ്വാനം ചെയ്തുുവെന്നും ഔദ്യോഗിക ഉത്തരകൊറിയൻ വാർത്താ ഏജന്‍സി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

 നയത്തിൽ നിന്ന് അമേരിക്ക പിന്നോട്ടില്ല

നയത്തിൽ നിന്ന് അമേരിക്ക പിന്നോട്ടില്ല

ദക്ഷിണ കൊറിയയിൽ‍ നടക്കുന്ന ശീത കാല ഒളിംമ്പിക്സില്‍ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ മൈക്ക് പെൻ‍സ് ആണവായുധ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ അമേരിക്കയ്ക്കും മറ്റ് ലോക രാജ്യങ്ങൾക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഉത്തരകൊറിയ അണുവായുധമുക്തമാക്കണമെന്ന നിലപാടിൽ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്നും മൈക്ക് പെൻസ് വാഷിംഗ്ടമൺ പോസ്റ്റിനോട് വ്യക്തമാക്കിയിരുന്നു. ഇതിനായി ഉത്തരകൊറിയയ്ക്ക് മേൽ സമ്മര്‍ദ്ദം ചെലുത്തുമെന്നും പെന്‍സ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് വ്യക്തമാക്കിയിരുന്നു.

 ഉഭയകക്ഷി ബന്ധം നീളണം

ഉഭയകക്ഷി ബന്ധം നീളണം


നേരത്തെ ജനുവരിയില്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒളിംപിക്സിനപ്പുറം നീണ്ടുനില്‍ക്കണമെന്നും ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണ കൊറിയുയമായി തുറന്ന ചർച്ചകൾക്ക് തയ്യാറാണെന്നും ഫെബ്രുവരിയില്‍ നടക്കുന്ന ശീത കാല ഒളിംപിക്സിലേയ്ക്ക് ടീമിനെ അയയ്ക്കുമെന്നും ഉത്തരകൊറിയൻ ഏകാധിപതി വ്യക്തമാക്കിയിരുന്നു.

English summary
Kim Jong-un calls for further reconciliation, after warm relation ship with neighbour country after two years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X