കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്രോയ്‌ക്കെതിരെ 10കോടി ആവശ്യപ്പെട്ട് ജീവനക്കാരി കോടതിയില്‍

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: പ്രമുഖ ഐടി കമ്പനിയായ വിപ്രോയെ കുടുക്കി 39കാരി രംഗത്ത്. വിപ്രോയ്‌ക്കെതിരെ പത്ത് കോടി നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. വിപ്രോയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ശ്രേയ ഉകിലാണ് കമ്പനിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. തന്നോട് കമ്പനി അധികൃതര്‍ മോഷമായി പെരുമാറിയെന്നും പീഡിപ്പിച്ചെന്നുമുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്.

വിപ്രോയില്‍ ലിംഗവിവേചനമാണ് നടക്കുന്നതെന്നും ശ്രേയ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് സുരക്ഷയോടെ ജോലി ചെയ്യാന്‍ പറ്റുന്ന അന്തരീക്ഷമല്ല വിപ്രോയിലുള്ളതെന്നും ഇവര്‍ പറയുന്നു. വിപ്രോയുടെ ലണ്ടന്‍ ഓഫീസില്‍ സെയില്‍സ് എക്‌സ്‌ക്യൂട്ടിവായിരുന്നു ഈ ഇന്ത്യക്കാരി. വിപ്രോ എന്ന കമ്പനിക്കുള്ളില്‍ നടക്കുന്ന അക്രമത്തെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് ശ്രേയ ഉകില്‍.

ലൈംഗികമായി ഉപയോഗിച്ചു

ലൈംഗികമായി ഉപയോഗിച്ചു

ബെംഗളൂരുവില്‍ നിന്നെത്തിയ വിപ്രോയുടെ ഒരു മുതലാളി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ജീവനക്കാരിയായിരുന്ന ശ്രേയ ഉകില്‍ വെളിപ്പെടുത്തുന്നു.

പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ല

പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ല

പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഇടമല്ല വിപ്രോ എന്നും യുവതി പറയുന്നു. അവിടെ ലിംഗവിവേചനമാണെന്നും ശ്രേയ പറഞ്ഞു. ബിസിനസ് ചര്‍ച്ചകളിലും മറ്റും പെണ്‍കുട്ടികളെ ഒഴിവാക്കുകയാണ് പതിവ്. എല്ലായിടത്തും പുരുഷമേധാവിത്വമായിരുന്നുവെന്നും യുവതി പറയുന്നു.

ശമ്പളത്തിലും വ്യത്യാസം

ശമ്പളത്തിലും വ്യത്യാസം

വര്‍ഷം ഏഴരലക്ഷത്തോളം ശമ്പളം വാങ്ങിച്ച ജീവനക്കാരിയായിരുന്നു ശ്രേയ. എന്നാല്‍, പുരുഷന്‍മാര്‍ക്ക് ശമ്പള കാര്യത്തില്‍ ഇരട്ടിയാണ് നല്‍കാറുള്ളത്. പെണ്‍കുട്ടികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാറു പോലുമില്ലെന്നും ശ്രേയ പറയുന്നു.

പ്രണയിച്ച് ചതിച്ചു

പ്രണയിച്ച് ചതിച്ചു

കിടപ്പറ പങ്കിടാന്‍ പോലും ആവശ്യപ്പെട്ടു. പിന്നീട് പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയെന്നും ശ്രേയ പറഞ്ഞു. ബന്ധം രഹസ്യമാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. പുറത്തറിഞ്ഞാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ചതി മനസ്സിലായത്.

മാനസികമായി തളര്‍ന്നു

മാനസികമായി തളര്‍ന്നു

സംഭവിച്ചതൊക്കെ ഓര്‍ത്ത് മാനസികമായി തളര്‍ന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു. വിഷാദ രോഗത്തിന് ചികിത്സയും തേടിയിരുന്നു. തുടര്‍ന്നാണ് ജോലി രാജിവെച്ചത്. 15 വര്‍ഷം വിപ്രോ ജീവനക്കാരിയായിരുന്നു ശ്രേയ ഉകില്‍.

10 കോടി നഷ്ടപരിഹാരം

10 കോടി നഷ്ടപരിഹാരം

വിപ്രോയ്‌ക്കെതിരെ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് യുവതി. ഇംഗ്ലണ്ടിലെ തൊഴില്‍ ട്രിബ്യൂണലിലാണ് പരാതി നല്‍കിയത്.

English summary
India-born Shreya Ukil has filed charges of sexual discrimination and a claim over equal pay, the newspaper reported. 39-year-old Ms Ukil is also claiming harassment and unfair dismissal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X