കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയത്തിന്‍റെ വേദനിയ്ക്കുന്ന ഓര്‍മകള്‍ അയാള്‍ ഇങ്ങനെ കാത്ത് സൂക്ഷിയ്ക്കുന്നു, ഇത്ര തീവ്രമായിരുന്നോ

Google Oneindia Malayalam News

മാഡിസണ്‍: പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി പടുത്തുയര്‍ത്തിയ പലതും ലോകത്തുണ്ട്. താജമഹല്‍ എന്നും ഓര്‍ക്കപ്പെടുന്നത് പ്രണയകുടീരമായിട്ടാണ്. തന്റെ പ്രണയയിനി അമിറ്റിസിന് വേണ്ടി തൂക്ക് പൂന്തോട്ടം നിര്‍മ്മിച്ച പുരാതന ബാബിലോണിയന്‍ രാജാവും തീര്‍ത്ത വിസ്മയങ്ങള്‍ ഏറെയാണ്.

ഭാര്യയോടുള്ള പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി സൂര്യകാന്തിപ്പാടം തീര്‍ത്തിരിയ്ക്കുകയാണ് വിസ്‌കോന്‍സിന്‍ സ്വദേശിയായ മധ്യവയസ്‌ക്കന്‍. തീവ്രമായ ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മ പുതുക്കി സൂര്യകാന്തിപ്പാടം പൂവിട്ടിരിയ്ക്കുകയാണ്. ഏറെ വികാരഭരിതമായ ഒരു പ്രണയ കഥായാണ് ഈ പൂന്തോട്ടത്തിന് പിന്നിലുള്ളത്.

ഇവരാണ്

ഇവരാണ്

ജീവിതത്തിലെ ഓരോ നിമിഷവും പ്രണയഭരിതമാക്കിയിരുന്ന ദമ്പതിമാരാണ് ഡോണ്‍ ജാക്വിഷും ഭാര്യ ബാബെറ്റ് ജാക്വിഷും. എന്നാല്‍ 2014 ല്‍ ബാബെറ്റ് മരിച്ചതോടെ ഡോണിന്റെ ജീവിതം ബാബെറ്റിന്റെ ആഗ്രഹം സഫലീകരിയ്ക്കുന്നതിന് വേണ്ടി മാറ്റി വച്ചു

കാന്‍സര്‍

കാന്‍സര്‍

കാന്‍സര്‍ ബാധിച്ചാണ ്ബാബെറ്റ് മരിയ്ക്കുന്നത്. ബാബെറ്റിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു

രണ്ടാം വിവാഹം

രണ്ടാം വിവാഹം

രണ്ട് പേരുടേയും രണ്ടാം വിവാഹമായിരുന്നു. 2000ലാണ് ഇവര്‍ വിവാഹിതരായത്. കാന്‍സര്‍ ഗവേഷണത്തിനും ശുശ്രൂഷയ്ക്കുമായി ജാക്വിഷ് ധനശേഖരണവും നല്‍കിയിരുന്നു

സൂര്യകാന്തി പൂക്കള്‍

സൂര്യകാന്തി പൂക്കള്‍

ബാബെറ്റയ്ക്ക് ഏറെ ഇഷ്ടമായിരുന്നു സൂര്യകാന്തി പൂക്കള്‍. അതിനാല്‍ തന്നെ കാന്‍സറിനെതിരെയുള്ള പോരാട്ടമെന്ന നിലയ്ക്കും ബാബെറ്റയോടുളള പ്രണയത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനും സൂര്യകാന്തി തോട്ടം നിര്‍മ്മിയ്ക്കുമെന്ന് ജാക്വിസ് വാക്ക് നല്‍കി

നാലായിരം ഏക്കര്‍

വിസ്‌കന്‍സിന്‍ യു ക്‌ളെയറിലാണ് 400 ഏക്കറില്‍ ജാക്വിസ് പൂന്തോട്ടം തീര്‍ത്തത്.

English summary
Wisconsin Man Plants 4-Mile Stretch of Sunflowers in Tribute to Wife Who Died of Cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X