Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം തികയില്ലെന്ന പേടിയില്ല, ആഗ്രഹിച്ച വീട് സ്വന്തമാക്കാം, ലോട്ടറിയില്‍ മുത്തശ്ശിക്ക് സമ്മാനം

ടൊറന്റോ: ലോട്ടറിയെടുക്കാറുണ്ടെങ്കിലും, അത് അടിക്കുന്ന കാര്യത്തിലും പലര്‍ക്കു ശുഭാപ്തി വിശ്വാസം ഉണ്ടാവാറില്ല. കാരണം ലോട്ടറിയടിക്കുക എന്നത് അങ്ങേയറ്റത്തെ ഭാഗ്യം വേണ്ട കാര്യമാണ്. പല കാര്യങ്ങളും കൃത്യമായി ഒത്തുവന്നാലേ ലോട്ടറിയടിക്കാന്‍ സാധ്യതയുള്ളൂ. ഭാഗ്യം, അഞ്ച് നമ്പര്‍ കൃത്യമായി വരിക, എന്നിവയെല്ലാം അതിനായി ഒത്തുവരണം.

ഇതിലുപരി സ്ഥിരമായി ലോട്ടറിയെടുക്കുകയും വേണം. എങ്കില്‍ മാത്രമേ ലോട്ടറിയടിക്കാന്‍ നല്ലൊരു സാധ്യതയുള്ളൂ. എന്നാല്‍ കാനഡയില്‍ നിന്ന് ഒരു മുത്തശ്ശി ഈ കാറ്റഗറിയിലൊന്നും വരില്ല. എന്നിട്ടും അവര്‍ തന്റെ സ്വപ്‌നങ്ങളിലൊന്ന് സ്വന്തമാക്കാന്‍ പോവുകയാണ്. അതിന് സാധിച്ചതാകട്ടെ ഒരു ലോട്ടറിയും.

LOTTERY MONEY

കാനഡയിലെ നോര്‍ത്ത് യോര്‍ക്കില്‍ നിന്നുള്ളവരാണ് ഈ മുത്തശ്ശി. ഇവര്‍ പക്ഷെ ലോട്ടറി സ്ഥിരമായി എടുക്കുന്നവരല്ല. താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഇടയ്ക്ക് ടിക്കറ്റെടുക്കും. അതില്‍ സമ്മാനം അടിക്കുന്നെങ്കില്‍ അടിക്കട്ടെ എന്നാണ് ഈ മുത്തശ്ശിയുടെ നിലപാട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവര്‍ ലോട്ടറിയെടുത്തത്.

ചെറിയ തുക വല്ലതും അടിക്കുമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ തന്റെ സ്വപ്‌നങ്ങളെല്ലാം ആ ലോട്ടറി ഭാഗ്യം മാറ്റിത്തരുമെന്ന് അവര്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. കാരണം അത്ര വലിയ തുകകളൊന്നും ഇവരുടെ ജീവിതത്തില്‍ ലോട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നില്ല. എന്തായാലും മെഗാ ജാക്ക്‌പോട്ടാണ് ഇവര്‍ക്ക് അടിച്ചിരിക്കുന്നത്.

10 മില്യണാണ് ഇവര്‍ ആ ലോട്ടോ 6/49 നറുക്കെടുപ്പിലൂടെ ലഭിച്ചത്. 61 കോടി 32 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ജീവിതം തന്നെയാണ് ഇവര്‍ക്ക് മാറി മറിഞ്ഞത്. 66കാരിയായ ഷാവോമിന്‍ ഹാന്‍ തന്റെ നേട്ടത്തെ ഇപ്പോഴും വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടേയുള്ള ഷാവോ ടിക്കറ്റെടുക്കാന്‍ തുടങ്ങിയിട്ട്.

അതും ഇടയ്ക്ക് മാത്രമേ അവര്‍ ടിക്കറ്റെടുക്കാറുള്ളൂ. ഇത്തവണ ഫലം നോക്കിയപ്പോള്‍ വലിയ തുക കണ്ടെങ്കിലും ഷാവോ മുത്തശ്ശി അതൊന്നും വിശ്വസിക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് ആഘോഷമൊന്നും അവരില്‍ നിന്നുണ്ടായിട്ടില്ല. ഇത്ര വലിയ തുക അടിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലായിരുന്നു ഷാവോ മുത്തശ്ശി.

വളരെയധികം സംശത്തോടെയാണ് ഇവര്‍ ലോട്ടറിയടിച്ച ടിക്കറ്റിനെ നോക്കിയത്. തന്റെ മുന്നിലുള്ള നമ്പറിനെ വിശ്വസിക്കാന്‍ പോലും തയ്യാറായില്ല. അതുകൊണ്ട് സഹോദരിയെ ഉടന്‍ വിളിച്ചു. ഈ ടിക്കറ്റ് ഒരു തവണ കൂടി പരിശോധിച്ച് നോക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവളും കൂടി സ്ഥിരീകരിച്ചതോടെ ശരിക്കും ഞെട്ടിപ്പോയെന്നും മുത്തശ്ശി പറഞ്ഞു.

ലോട്ടോ മാക്‌സും, ഡെയ്‌ലി ഗ്രാന്‍ഡുമാണ് തന്റെ പ്രിയപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ എന്ന് ഷാവോ മുത്തശ്ശി പറയുന്നു. നമ്പറുകള്‍ സ്വന്തമായി തിരഞ്ഞെടുക്കാറുണ്ട്. ഒപ്പം അതിലേക്ക് എന്‍കോറും ആഡ് ചെയ്യാറുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.അതേസമയം ലോട്ടറി കൊണ്ട് അവരുടെ പല കാര്യങ്ങളും നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഒരു വീടിനായി കുറേ കാലമായി ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് വേണ്ട പണമുണ്ടായിരുന്നില്ല. ലോട്ടറിയില്‍ നിന്ന് കിട്ടിയ പണം കൊണ്ട് ആഗ്രഹിച്ച പോലൊരു വീട് വാങ്ങാം. പുതിയൊരു കാറും വാങ്ങാം. യൂറോപ്പിലാകെ യാത്ര ചെയ്യണമെന്ന തന്റെ ആഗ്രഹവും നടക്കും. ഇതിന് മുമ്പ് യൂറോപ്പില്‍ പോയിട്ടേയില്ല. ഞാന്‍ വളരെ ശാന്തയാണ്. വലിയൊരു ആഘോഷത്തിനൊന്നും ഞാനില്ല. ആര്‍ക്ക് വേണമെങ്കിലും സമ്മാനമടിക്കാമെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഷാവോ മുത്തശ്ശി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+