'അമേരിക്കൻ പിന്തുണയോടെ ഇറാന്റെ നീക്കങ്ങൾ അവസാനിപ്പിക്കും'; നെത്യന്യാഹു
ഇറാന്റെ ഭീഷണികളെ നേരിടാൻ യുഎസും ഇസ്രായേലും തോളേട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതികളെ പരാജയപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചതായും ഗാസയെ കുറിച്ചുള്ള ട്രംപിന്റെ വീക്ഷണം നടപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഞായറാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ചയിൽ പല വിഷയങ്ങളും ചർച്ചയായി. എന്നാൽ ഇറാനെ സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. ഇറാന്റെ ഭീഷണികൾ നേരിടാൻ യുഎസും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കണം. ഇറാൻ്റെ പക്കൽ ആണവായുധങ്ങൾ പാടില്ലെന്നും അവരുടെ പ്രാദേശിക ആക്രമണങ്ങളെ പരാജയപ്പെടുത്തണമെന്നും ഇരുരാജ്യങ്ങളും തീരുമാനിച്ചു', നെതന്യാഹു പറഞ്ഞു.

ഗാസയിൽ യുദ്ധം തുടങ്ങി കഴിഞ്ഞ 16 മാസത്തിനുള്ളിൽ ഇസ്രായേൽ ഇറാന് കനത്ത പ്രഹരമാണ് നൽകിയത്. ട്രംപിൻ്റെ പിന്തുണയോടെ ഈ ജോലി പൂർത്തിയാക്കാമെന്ന് ആത്മവിശ്വാസം ഉണ്ട്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയെ തെക്കൻ ലെബനനിൽ ദുർബലപ്പെടുത്താൻ ഇസ്രായേലിന് സാധിച്ചു. ഇറാന്റെ പിന്തുണയോടെയുള്ള മുന്നണിയെ തടയാൻ സിറിയയിലെ നൂറോള ലക്ഷ്യസ്ഥാനങ്ങൾ ഇസ്രായേൽ ആക്രമിച്ചു. സിറിയയെ താവളമായി ഉപയോഗിക്കാൻ ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ അതിന് അനുവദിക്കില്ല', നെതന്യാഹു പറഞ്ഞു.
ഗാസയിലെ ഇസ്രായേൽ നീക്കത്തിനുള്ള പൂർണപിന്തുണയിൽ അതിയായി നന്ദിയും യുഎസിനെ നെതന്യാഹു അറിയിച്ചു. പലസ്തീനിൽ ഇസ്രായേലും യുഎസും ഒരേ തന്ത്രമാണ് പങ്കിട്ടത്. എല്ലാവരോടുമായി പറയുകയാണ്. ഞാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്', നെതന്യാഹു കൂട്ടിച്ചേർത്തു.
റുബിയോയും ഇറാനെ അതിരൂക്ഷമായി വിമർശിച്ചു. എല്ലാ തീവ്രവാദ ഗ്രൂപ്പുകൾക്കും പിന്നിൽ ഇറാൻ ആണെന്ന് റുബിയോ കുറ്റപ്പെടുത്തി. ' എല്ലാ തീവ്രവാദ ഗ്രൂപ്പുകൾക്കും പിന്നിൽ ഇറാനാണ്. എല്ലാ അക്രമ പ്രവർത്തനങ്ങൾക്കും പിന്നിൽ, അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ, മേഖലയിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാറ്റിനും പിന്നിൽ ഇറാനാണ്. ഹമാസിന് ഒരു സൈനിക സംഘമായോ സർക്കാർ സേനയായോ തുടരാൻ സാധിക്കില്ല. അക്രമത്തിലൂടെ ഭരിക്കാനും ഭരണം നടത്താനും കഴിയുന്ന ഒരു ശക്തിയായി തുടരുന്നിടത്തോളം സമാധാനം അസാധ്യമാണ്', റുബിയോ പറഞ്ഞു.
-
സൗദിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു: 12 പേര്‍ക്ക് പരിക്ക് -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ












Click it and Unblock the Notifications