Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത് ദിവസത്തിനുള്ളിൽ റഷ്യയുടെ ശക്തി ക്ഷയിക്കും, യുദ്ധം നിർത്താൻ നിർബന്ധിതരാകും: യുഎസ്

വാഷിം ഗ്ടൺ; യുക്രൈൻ റഷ്യ യുദ്ധത്തിൽ വരും ദിവസങ്ങളിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നിർബന്ധിതരാകുമെന്ന് യുഎസ്. പത്ത് ദിവസങ്ങൾ കൂടി മാത്രമെ ഇനി യുദ്ധം ഉണ്ടാകു. അതിനുള്ളിൽ തന്നെ റഷ്യയുടെ ആയുധങ്ങളും പട്ടാള ശക്തിയും ക്ഷയിക്കും. ഇതോടുകൂടി യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നിർബന്ധിതരാകും. യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി യൂറോപ്പിന്റെ മുൻ യുഎസ് കമാൻഡിംഗ് ജനറൽ, ലെഫ്റ്റനന്റ് ജനറൽ ബെൻ ഹോഡ്ജസ് തിങ്കളാഴ്ച പറഞ്ഞു.

"നിലവിൽ പത്ത് ദിവസത്തിലധികം യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സൈനിക ശക്തിയോ അയുധങ്ങളോ റഷ്യയുടെ ‍പക്കൽ ഇല്ല. മറു വശത്ത് യുക്രൈനെ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പല തരത്തിൽ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം യുക്രൈന് ഒപ്പമാണ്. വരും ദിവസങ്ങളിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തന്നെ മുൻകൈ എടുക്കും" ബെൻ കൂട്ടിച്ചേർത്തു. നാറ്റോ പ്രദേശങ്ങൾക്ക് സമീപം നടന്ന ആക്രമണത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

russiaukrainewar

അതേ സമയം യുക്രൈനിലെ റഷ്യയുടെ അധിനിവേശം 19-ാം ദിവസത്തിലേക്ക് കടന്നു. ഇതിനോടകം തന്നെ നിരവധി യുക്രൈനിയക്കാർ രാജ്യം വിട്ട് പലായനം ചെയ്തു. യുക്രൈന്റെ നിരവധി നഗരങ്ങൾ തകർന്നടിഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിട്ടും യുക്രൈനെതിരായ ആക്രമണം നിർത്താൻ റഷ്യ തയ്യാറായിരുന്നില്ല. പുതിയതായി 27 രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യക്കെതിരെ ഒരു ഉപരോധത്തിന് രം ഗത്ത് വരുകയും ഈ ഉപരോധത്തിന് യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകിയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

"ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച്, യുക്രൈനെതിരായ ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നിരവധി മേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ നാലാമത്തെ പാക്കേജ് അംഗീകരിച്ചു" യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഫ്രാൻസ് പറഞ്ഞു. കഴിഞ്ഞ മാസം യുദ്ധം ആരംഭിച്ചതു മുതൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും റഷ്യയുടെ സാമ്പത്തിക വ്യവസ്ഥയെയും വലിയ രീതിയിൽ ബാധിക്കുന്ന കടുത്ത നടപടികൾ യൂറോപ്യൻ യൂണിയൻ സ്വീകരിച്ചിരുന്നു.

ആഗോള സാമ്പത്തിക ഇടപാടുകളുടെ പ്രധാന സംവിധാനമായ സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷനിൽ (സ്വിഫ്റ്റ്) നിന്ന് മൂന്ന് ബെലാറഷ്യൻ ബാങ്കുകളെ ഒഴിവാക്കാനും തീരുമാനിച്ചു. ഈ തീരുമാനം ബെലാറഷ്യയിലെ 862 വൻകിട വ്യാപാരികളേയും 53 സ്ഥാപനങ്ങളെയും ദോഷമായി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+