കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന്‍ ഇല്ലെങ്കില്‍ 10 ലക്ഷം കൊവിഡ് മരണങ്ങള്‍ കൂടി സംഭവിക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ മരണം പത്ത് ലക്ഷത്തോട് അടുക്കുന്നു. വേള്‍ഡോ മീറ്റര്‍ കണക്ക് പ്രകാരം 993463 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 32765204 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 24178346 പേര്‍ക്കാണ് ഇതുവരോ രോഗമുക്തി നേടാന്‍ സാധിച്ചത്. 7,593,395 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. കോവിഡിന് വാക്സിന്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വൈറസ് ബാധ മൂലം പത്ത് ലക്ഷം ആളുകള്‍ കൂടി മരിക്കാനിടയാകുമെന്നാണ് ലോകആരോഗ്യ സംഘടന ഈ സാഹചര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പ്.

അങ്ങേയിലെ രാഷ്ട്രീയക്കാരന്റെ കൗശലം മനസിലാകില്ലെന്ന് കരുതരുത്; ഐസകിനോട് മാത്യു കുഴൽനാടൻഅങ്ങേയിലെ രാഷ്ട്രീയക്കാരന്റെ കൗശലം മനസിലാകില്ലെന്ന് കരുതരുത്; ഐസകിനോട് മാത്യു കുഴൽനാടൻ

ഈ പ്രതിസന്ധിയെ നേരിടാൻ രാജ്യങ്ങളും വ്യക്തികളും ലോകോരോഗ്യ സംഘടനയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം. മറ്റൊരു ദശലക്ഷം മരണം കൂടി നമുക്ക് സങ്കൽപ്പിക്കാന്‍ പോലുമാവില്ലെന്നു സംഘടന വ്യക്തമാക്കി. ഒരു ദശലക്ഷം എന്നത് ഭയപ്പെടുത്തുന്ന ഒരു സംഖ്യയാണ്, രണ്ടാമത്തെ ദശലക്ഷത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു.

 corona1

അമേരിക്കയാണ് ഇപ്പോഴും രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 7,244,184 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്തെ ആകെ മരണം രണ്ട് ലക്ഷം കടന്നു. 208440 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. 4,480,719 പേര്‍ക്ക് രേഗമുക്തി നേടാന്‍ സാധിച്ചു. ഇന്ത്യയിലും കൊവിഡ് വ്യാപനം അതിശക്തമായി തന്നെ തുടരുകയാണ്. രാജ്യത്തെ കൊവിഡ് വ്യാപനം 59 ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

5903932 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. ആകെ 93410 പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 4,849,584 പേരാണ് രോഗമുക്തി നേടിയത്. 960,938 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്. 4,692,579 പേര്‍ക്ക് രോഗം ബാധിച്ച ബ്രസീലാണ് പട്ടികയില്‍ മൂന്നാമതുള്ള രാജ്യം. രോഗികളുടെ എണ്ണത്തില്‍ മുന്നാമതാണെങ്കിലും മരണങ്ങളുടെ എണ്ണത്തില്‍ രണ്ടാമതാണ് ബ്രസീല്‍. 140709 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഭാരത്ബന്ദ്: കര്‍ഷകരെ പിന്തുണച്ച് വിദ്യാര്‍ത്ഥികളും സ്ത്രീകളും തെരുവില്‍; പിന്നോട്ടില്ലെന്ന് സംഘടനകള്ഭാരത്ബന്ദ്: കര്‍ഷകരെ പിന്തുണച്ച് വിദ്യാര്‍ത്ഥികളും സ്ത്രീകളും തെരുവില്‍; പിന്നോട്ടില്ലെന്ന് സംഘടനകള്

 ലൈഫ് മിഷൻ സിബിഐ അന്വേഷണം; മുഖ്യമന്ത്രിക്ക്‌ രാജിവയ്‌ക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് മുല്ലപ്പള്ളി ലൈഫ് മിഷൻ സിബിഐ അന്വേഷണം; മുഖ്യമന്ത്രിക്ക്‌ രാജിവയ്‌ക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് മുല്ലപ്പള്ളി

English summary
Without vaccine, there would be another 10 million covid deaths; says who
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X