Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളും പേരകുട്ടിയും ജനിച്ചത് ഒരേ ഉദരത്തില്‍, ജന്മം നല്‍കിയത് 54 കാരി

ഹൗസ്ടണ്‍; 54 കാരി പേരകുട്ടിക്ക് ജന്മം നല്‍കി എന്ന കാര്യത്തില്‍ സംശയം തോന്നേണ്ട. സംഭവം സത്യം തന്നെയാണ്. ആസൂത്രണം ചെയ്ത വാടകഗര്‍ഭധാരണത്തിലൂടെയാണിത്. ജനുവരി ആറിനാണ് യു എസിലെ പ്ലാനോ മെഡിക്കല്‍ സെന്ററില്‍ 54 കാരിയായ ട്രെയ്‌സി കുഞ്ഞിന് ജന്മം നല്‍കിയത്.

28 കാരിയായ കെല്ലിക്കും 33 കാരനായ ആരോണ്‍ മെക്കിസാക്കും മൂന്നു വര്‍ഷത്തോളമായി സ്വന്തം കുഞ്ഞിന് വേണ്ടി കാത്തിരുന്നിരുന്നു. എന്നാല്‍ ചികിത്സ നടത്തി മൂന്നുതവണ ഗര്‍ഭം ധരിച്ചെങ്കിലും വിധി ഇവര്‍ക്ക് അനുകൂലമാല്ലായിരുന്നു. തുടർന്നാണ് ഇത്തരം കാര്യത്തെ കുറിച്ച് ചിന്തിച്ചതെന്ന് കെല്ലി പറയുന്നു.

പേരകുട്ടിക്ക് ജന്മം നല്‍കി

പേരകുട്ടിക്ക് ജന്മം നല്‍കി

54 കാരിയാണ്പേരകുട്ടിക്ക് ജന്മം നല്‍കിയത് ആസൂത്രണം ചെയ്ത വാടക ഗര്‍ഭധാരണത്തിലൂടെയാണിത്. യു എസിലാണ് സംഭവം.

കുഞ്ഞെന്ന സ്വപ്‌നം

കുഞ്ഞെന്ന സ്വപ്‌നം

28 കാരിയായ കെല്ലിക്കും 33 കാരനായ ആരോണ്‍ മെക്കിസാക്കും മൂന്നു വര്‍ഷത്തോളമായി സ്വന്തം കുഞ്ഞിന് വേണ്ടി കൊതിക്കുന്നു. എന്നാല്‍ ചികിത്സ നടത്തി മൂന്നുതവണ ഗര്‍ഭം ധരിച്ചെങ്കിലും വിധി ഇവര്‍ക്ക് അനുകൂലമാല്ലായിരുന്നു.

വാടക ഗര്‍ഭം

വാടക ഗര്‍ഭം

2014 ക്രിസ്മസ് രാത്രിയിലായിരുന്നു കെല്ലിക്ക് തന്റെ മൂന്നാമത്തെ കുഞ്ഞും നഷ്ടമായത്. തുടര്‍ന്ന് നാലാമത്തെ കുഞ്ഞിനെ കെല്ലിയുടെ മാതാവായ ട്രെയ്‌സി തോംസണിന്റെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു. കെല്ലിയെ ചികിത്സിച്ചിരുന്ന ടെക്‌സാസ് പ്ലാനോ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.

വിലമതിക്കാനാവാത്ത സമ്മാനം

വിലമതിക്കാനാവാത്ത സമ്മാനം

അമ്മയിലൂടെ തനിക്കുള്ള കുഞ്ഞു പിറന്നത് വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് കെല്ലി പറഞ്ഞു. കെല്ലിയുടെ കൗമാരപ്രായത്തില്‍ തന്റെ കുഞ്ഞിനെ പ്രസവിക്കാന്‍ സാധിച്ചില്ലെങ്കില്‍ അമ്മ പ്രസവിക്കുമോയെന്ന് കെല്ലി ചോദിച്ചിരുന്നു. എന്നോല്‍ ആ വാക്കുകളാണ് ഇപ്പോള്‍ സത്യമായിരിക്കുന്നത്.

ചികിത്സകള്‍

ചികിത്സകള്‍

ഭ്രൂണം വിജയകരമായി അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു. 54 ാം വയസ്സില്‍ വീണ്ടും കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് വേണ്ടി നിരവധി ചികിത്സകളാണ് ട്രെയ്‌സിക്ക് നല്‍കേണ്ടി വന്നത്.

മകള്‍ക്ക് നല്‍കിയ അനുഗ്രഹം

മകള്‍ക്ക് നല്‍കിയ അനുഗ്രഹം

അമ്മയെന്ന നിലയില്‍ തന്റെ മകള്‍ക്ക് നല്‍കാന്‍ കഴിയുന്ന വലിയൊരു അനുഗ്രഹമായിരുന്നു ഈ കുഞ്ഞെന്ന് ട്രെയ്‌സി പറഞ്ഞു. പ്ലാനോ മെഡിക്കല്‍ സെന്ററില്‍ ജനുവരി ആറിനാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ട്രെയ്‌സിയുടെയും കെല്ലിയുടെയും പേരുകള്‍ ചേര്‍ത്ത് കുഞ്ഞിന് കെല്‍സി എന്നു പേരിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+