പൊലീസുകാരി വിവാഹിതനായ കാമുകനെ തട്ടിക്കൊണ്ടുപോയി
കൊളംബോ: പൊലീസുകാരി വിവാഹിതനായ കാമുകനെ തട്ടിക്കൊണ്ട് പോയി. ശ്രീലങ്കയിലെ കടവവാതയിലാണ് സംഭവം. ഭാര്യയോടും കുഞ്ഞിനൊടുമൊപ്പം താമസിയ്ക്കുന്ന കാമുകനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു കാമുകിയായ പൊലീസുകാരി.
പൊലീസ് ഇന്‍സ്‌പെക്ടറായ ഇവര്‍ അര്‍ദ്ധരാത്രിയോടെയാണ് കാമുകന്റെ വീട്ടിലെത്തുന്നത്. അതിന് ശേഷം ഇയാളുടെ ഭാര്യയെയും നാല് വയസുള്ള കുഞ്ഞിനേയും മര്‍ദ്ദിച്ചു. തുടര്‍ന്ന് കാമുകനെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ട് പോവുകയായിരുന്നു.ഭർത്താവിനെ പൊലീസുകാരി തട്ടിക്കൊണ്ട് പോയതായി യുവാവിന്‍റെ ഭാര്യ പരാതിപ്പെട്ടു.

തങ്ങളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം സ്ത്രീ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയതായാണ് പരാതി. പൊലീസുകാരിയും യുവാവും കഴിഞ്ഞ കുറേ നാളുകളായി അടുപ്പത്തിലായിരുന്നത്രേ.
പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ കണ്ടെത്തി. തനിയ്ക്ക് പൊലീസുകാരിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു. തിരിച്ച് വീട്ടിലേയ്ക്ക് പോകാന്‍ കഴിയില്ലെന്നും , താന്‍ വീട്ടിലേയ്ക്ക് മടങ്ങിയാല്‍ ബന്ധുക്കളെ കൊല്ലുമെന്ന് പൊലീസുകാരി ഭീഷണിപ്പെടുത്തിയതായും യുവാവ്.
പൊലീസുകാരിയും വിവാഹിതയാണെന്നതാണ് മറ്റൊരു കാര്യം. അന്വേഷണ വിധേയമായി ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിയ്ക്കുകയാണ്.












Click it and Unblock the Notifications