Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; യുവതിക്കെതിരെ ബലാത്സംഗത്തിന് കേസ്

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടന്ന പരാതിയില്‍ യുവതിക്കെതിരെ ബലാത്സംഗത്തിന് കേസ്. ബ്രിട്ടനിലെ അപ്പര്‍ അലന്‍ ടൗണ്‍ഷിപ്പിനടുത്തുള്ള പാഡന്‍ പെന്നറ്റി(22)നെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തയാളുമായി മൂന്നുവര്‍ഷത്തോളം പാഡന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കേസ്.

ബലാത്സംഗം കൂടാതെ, പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗികബന്ധം, കുട്ടിയെ അവിഹിതമാര്‍ഗത്തിലേക്ക് നയിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ യുവതിക്കെതിരെ ചുമത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ജൂലായ് 23ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 40,000 പൗണ്ട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

rape

2012 ജനുവരി മുതലാണ് പാഡന്‍ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ടതെന്ന് പറയുന്നു. അന്ന് ആണ്‍കുട്ടിക്ക് 12 വയസും പാഡന് 19 വയസുമായിരുന്നു പ്രായം. ഇവരുടെ ബന്ധം 2015ലാണ് അവസാനിക്കുന്നത്. ഇരുവരും തമ്മിലുണ്ടായ അവിഹിത ബന്ധത്തെക്കുറിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസില്‍ പരാതി എത്തിയത്.

16 വയസില്‍ താഴെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബ്രിട്ടനില്‍ കുറ്റകരമാണ്. കുട്ടികളോടുള്ള ലൈംഗിക പീഡനത്തില്‍ പെടുത്തിയാണ് ഇവയ്ക്ക് ശിക്ഷ വിധിക്കുക. കുറ്റം തെളിഞ്ഞാല്‍ പാഡന്‍ ജയിലില്‍ കിടക്കേണ്ടിവരും. കുട്ടിയുമായി ബന്ധമുണ്ടായിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+