എയര്‍പോര്‍ട്ട് കസ്റ്റംസിന് സെക്‌സ് ഓഫര്‍ ചെയ്ത സ്ത്രീയെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്ക്: എയര്‍പോര്‍ട്ടില്‍വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന് കൈക്കൂലിയായി സെക്‌സും പണവും വാഗ്ദാനം ചെയ്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ കെന്നഡി എയര്‍പോര്‍ട്ടില്‍വെച്ച് ജൂലായില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഹോങ് യാങ്(55) എന്ന ചൈന സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ ചൈനയിലേക്ക് തിരിച്ചു പോകാന്‍ ശ്രമിക്കവെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടിവരെ 2,50,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ജൂലായില്‍ ഹോങ് യാങ്ങും, പ്രായപൂര്‍ത്തിയായ മകളും, സഹോദരിയും ചേര്‍ന്ന് പാരീസില്‍ നിന്നാണ് കെന്നഡി എയര്‍പോര്‍ട്ടിലെത്തിയത്. ഇവരുടെ മകള്‍ മാന്‍ഹട്ടിനില്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥിനിയാണ്. കസ്റ്റംസ് പരിശോധനയ്ക്കിടെ മകളുടെ ബാഗില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു.

1,60,000ത്തോളം രൂപ വിലവരുന്ന പലതരം സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നു. ജ്വല്ലറികള്‍, റിസ്റ്റ് വാച്ചുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവ നികുതി അടയ്ക്കാതെയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥന്‍ തടഞ്ഞുവെച്ചു. ഇതുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ഹോങ് യാങ് ഒരു കടലാസില്‍ തന്റെ പേരും ഫോണ്‍നമ്പരും എഴുതി കസ്റ്റംസ് ഉദ്യോഗസ്ഥന് നല്‍കിയത്.
10,000 ഡോളര്‍ കൈക്കൂലി നല്‍കാമെന്നും പറഞ്ഞു. കൂടാതെ ചൈനയിലേക്ക് കൊണ്ടുപോകാമെന്നും വേണ്ടതുനല്‍കാമെന്നും സ്ത്രീ കസ്റ്റംസ് ഉദ്യോഗസ്‌ന് വാഗ്ദാനം നല്‍കി. എന്നാല്‍, സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കൈക്കൂലിയില്‍ മയങ്ങിയില്ലെന്നുമാത്രമല്ല സ്ത്രീയുടെ പ്രവര്‍ത്തിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതേതുര്‍ന്നാണ് ഇവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥന് തെറ്റിധാരണയായതാകാമെന്നും തന്റെ കക്ഷി നല്ലൊരു സ്ത്രീയാണെന്നുമാണ് ഹോങ് യാങ്ങിന്റെ അഭിഭാഷകന്റെ പ്രതികരണം.












Click it and Unblock the Notifications