ഭക്ഷണത്തേക്കാള്‍ പ്രിയം മുടിയാണ്, വര്‍ഷങ്ങളായി സ്വന്തം മുടി ഭക്ഷിച്ച് ഒടുവില്‍ സംഭവിച്ചത്...
കെനിയ: സ്ത്രീകള്‍ക്ക് മുടിയോട് ഇഷ്ടം തോന്നാറുണ്ട് എന്നാല്‍ സ്വന്തം മുടി ഭക്ഷിക്കാന്‍ ഇഷ്ടമുള്ള സ്ത്രീയെ കണ്ടിട്ടുണ്ടോ.. 38 കാരിയായ യുവതിയാണ് തന്റെ മുടി ഭക്ഷണത്തേക്കാള്‍ കൂടുതല്‍ ഭക്ഷിക്കുന്നത്.
ഒരു വര്‍ഷത്തില്‍ കൂടുതലായി മുടി ഭക്ഷിക്കുന്ന യുവതിയ്ക്ക് ഭക്ഷണം ദഹിക്കാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ എത്തുന്നത്. നാല് സെന്റിമീറ്റര്‍ വലുപത്തിലുള്ള മുടി ചുരുളാണ് യുവതിയുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

ദഹന വ്യവസ്ഥയെ പൂര്‍ണമായും തടസ്സപ്പെടുത്തുന്ന അവസ്ഥയില്‍ വയറില്‍ മുടി ചുരുളുകളായി കിടക്കുകയായിരുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് അപൂര്‍വ്വമായി സംഭവിച്ച ഇക്കാര്യം പുറത്ത് വിട്ടത്.
ശസ്ത്രക്രിയ നടത്തി മുടി ചുരുളുകള്‍ നീക്കം ചെയ്യുകയായിരുന്നു. എട്ട് മാസം കൊണ്ട് 15 പൗണ്ടാണ് യുവതി ഭാരം കുറഞ്ഞത്.












Click it and Unblock the Notifications