Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം ചെറുക്കാന്‍ ലോഹച്ചട്ട

കാബൂള്‍: പീഡനത്തിനം ചെറുക്കാന്‍ ഇതാ ഒരു പുതിയവഴി, എങ്ങനെയാണെന്നല്ലെ? ലോഹച്ചട്ടയണിയുക.
ലോഹച്ചട്ടയണിഞ്ഞ് തെരുവിലൂടെ നടക്കുന്ന യുവതിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. അഫ്ഗാന്‍ യുവതിയാണ് പീഡനങ്ങളും കമന്റടിയും ചെറുക്കാനായി ലോഹചട്ടയണിഞ്ഞത്. അടുത്തിടെയാണ് ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.

ദിവസങ്ങള്‍ക്കകം ചിത്രം വൈറലായി. ആയിരക്കണക്കിനുപേരാണ് ഇതിനകം ഇത് കണ്ടത്. ചിത്രം വൈറലായെങ്കിലും പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാബൂളില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണെന്നാണ് കരുതുന്നത്.

-rape-crime-600

കാബൂളിലെ കാള്‍ട്ടി 3 ഏരിയയിലൂടെ നടന്നു നീങ്ങുന്ന പെണ്‍കുട്ടിക്ക് പിന്നാലെ ഒരു കൂട്ടം യുവാക്കളും ഉണ്ട്. കവചം ധരിച്ച പെണ്‍കുട്ടി തിരക്കേറിയ റോഡിലൂടെ ആരെയും ഗൗനിക്കാതെയാണ് നടന്ന് നീങ്ങുന്നത്. യുവതിയെ നോക്കി യുവാക്കള്‍ചിരിക്കുന്നുണ്ട്. പക്ഷേ യുവതി അതൊന്നും കാര്യമാക്കുന്നതേയില്ല. യുവതിയുടെ ചിത്രം എടുത്തതാരെന്നോ ഇന്റര്‍നെറ്റില്‍ ഇട്ടതാരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം ചിത്രത്തിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് പാശ്ചാത്യ സംസ്‌കാരം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്നാണ് അവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+