കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബദ്ധത്തില്‍ യുവതിയുടെ അക്കൗണ്ടിലെത്തിയത് 30 കോടി; മിണ്ടാതിരുന്നപ്പോള്‍ അറസ്റ്റ്

  • By Anwar Sadath
Google Oneindia Malayalam News

സിഡ്‌നി: അബദ്ധത്തില്‍ തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ 30 കോടി രൂപയെക്കുറിച്ച് മൗനം പാലിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ സിഡ്‌നി എയര്‍പോര്‍ട്ടില്‍വെച്ചായിരുന്നു ക്രിസ്റ്റിന്‍ ജിയാക്‌സിന്‍ ലീ എന്ന പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

4 വര്‍ഷം മുന്‍പാണ് ലീയുടെ അക്കൗണ്ടില്‍ ഏകദേശം 4.6 മില്യണ്‍ ഡോളര്‍ അബദ്ധത്തില്‍ എത്തിയത്. അക്കൗണ്ട് നമ്പര്‍ മാറിയതിനെ തുടര്‍ന്നാണ് പണമെത്തിയതെന്ന് പറയുന്നു. സംഭവം അറിഞ്ഞെങ്കിലും ലീ അതേക്കുറിച്ച് ബാങ്ക് അധികൃതരെ വിവരം അറിയിച്ചില്ല. മാത്രമല്ല, വലിയൊരു തുക ലക്ഷ്വറി സാധനങ്ങള്‍ വാങ്ങാനായി പെണ്‍കുട്ടി ചെലവഴിക്കുകയും ചെയ്തു.

arrest

ഹാന്‍ഡ് ബാഗുകളോട് ഭ്രമമുള്ള ലീ ലക്ഷങ്ങള്‍ വിലയുള്ള ബാഗുകളാണ് വാങ്ങിക്കൂട്ടിയത്. സംഭവത്തെക്കുറിച്ച് ബാങ്ക് 2012 മുതല്‍ അന്വേഷണം നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന കാര്യത്തെക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞദിവസം ഓസ്‌ട്രേലിയയില്‍ നിന്നും മലേഷ്യയിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ലീ അറസ്റ്റിലായത്.

വീട്ടമ്മയ്ക്ക് ബംബര്‍ ലോട്ടറി,ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപവീട്ടമ്മയ്ക്ക് ബംബര്‍ ലോട്ടറി,ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ

ലീയുടെ കൈയ്യില്‍ ഇത്രയും തുക വന്നു ചേര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് അവരുടെ കാമുകനായ വിന്‍സന്റ് പറയുന്നത്. 18 മാസം മുന്‍പാണ് വിന്‍സെന്റും ലീയും പരിചയത്തിലാകുന്നത്. കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകുന്നതെന്നും ബാങ്കിന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും വിന്‍സെന്റ് പറഞ്ഞു.

English summary
Woman arrested at airport after bank wrongly transferred $4.6m 4 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X