Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയയില്‍ സ്വന്തം നഗ്നചിത്രമിട്ട യുവതി പിടിയില്‍!

ദുബായ്: സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സ്വന്തം നഗ്നചിത്രമ പോസ്റ്റ് ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌നാപ്പ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സൈറ്റുകളിലാണ് ഏഷ്യക്കാരിയായ യുവതി സ്വന്തം അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പൊതുജനങ്ങളില്‍ നിന്നും ഈ യുവതിയെക്കുറിച്ച് ഒരുപാട് പരാതികള്‍ പോലീസിന് ലഭിച്ചതായി അല്‍ അമീന്‍ സീക്രട്ട് പോലീസിനെ ഉദ്ധരിച്ച് എമിറേറ്റ് 24/7 റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌നാപ്പ്ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും കള്ളപ്പേരിലാണ് ഇവര്‍ അക്കൗണ്ട് തുടങ്ങിയത്. ഗള്‍ഫ് സ്വദേശിനി എന്ന തരത്തിലാണ് പ്രൊഫൈലുകളില്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇവരെക്കുറിച്ച് പലരില്‍ നിന്നും തങ്ങള്‍ക്ക് പരാതി ലഭിച്ചതായി അല്‍ അമീന്‍ പോലീസ് പറഞ്ഞു. ദുബായ് പോലീസിന്റെ ഇലക്ട്രോണിക് ക്രൈം വിഭാഗമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത്.

onlinedating

പരാതികള്‍ ശരിയാണെന്ന് ഈ അന്വേഷണങ്ങളില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. ഏഷ്യക്കാരിയാണ് ഇവര്‍, ഗള്‍ഫ് സ്വദേശിനിയല്ല. ഇരുപത് വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തെറ്റാണ് എന്ന് അറിയില്ല എന്നാണ് ഇവര്‍ പോലീസ് സംഘത്തോട് പറഞ്ഞത്.

സ്വന്തം ചിത്രങ്ങള്‍ തന്നെയാണ് പിടിയിലായ പെണ്‍കുട്ടി സ്‌നാപ്പ്ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സൈറ്റുകളില്‍ ഷെയര്‍ ചെയ്തിരുന്നത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം. എന്നാല്‍ അത് മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാകരുത് - ദുബായ് പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+