Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലാമയ്ക്ക് മുകളിലിരുന്ന യുവതിയെ അറസ്റ്റ് ചെയ്തു

ഫ്ളോറിഡ: കടലാമയ്ക്ക് മുകളിലിരുന്ന ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്‌റ്റെഫാനി മൂര്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മറ്റൊരു യുവതി ഉണ്ടെയിരുന്നെന്നും അവര്‍ക്കെതിരെയും നിയമ നപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കടലാമയെ ഉപദ്രവിക്കുന്നത് അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിരുന്നു.

അടുത്തിയെ ഒരു ബീച്ച് സന്ദര്‍ശനത്തിടെയാണ് സ്‌റ്റെഫാനി ആമയുടെ മുകളിലിരുന്ന് ഫോട്ടോയെടുത്തത്. ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിത്രം അനേകം പേര്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ സ്‌റ്റെഫാനി നിയമപാലകരുടെ കണ്ണില്‍ പെടുകയായിരുന്നു.

woman-turtle

ചിത്രം വിവാദമായതോടെ ഫ് ളോറിഡ ഫിഷ് ആന്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടു. അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. മൂര്‍ ഫോട്ടോയെടുത്തത് ബ്രേവ്‌യാര്‍ കൗണ്ടിയിലെ ബീച്ചില്‍ വെച്ചായിരുന്നെന്നും ഒപ്പം മറ്റൊരു യുവതി കൂടെ ഉണ്ടായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കരയിലെത്തുന്ന കടലാമകളെയും അവയുടെ മുട്ടകളും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംരക്ഷിച്ചു വരുന്നുണ്ട്. ഇക്കാര്യം അറിയുന്നവര്‍ തന്നെയാണ് അവയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മൂറിനെ പിന്നീട് 2000 രൂപ ബോണ്ടിന് വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+