ഇങ്ങനെ ഒരു പെണ്ണ് അതും ദുബായില്‍...വഴിയിലിറങ്ങി യുവാക്കളെ വശീകരിച്ച്...പിന്നെ...
ദുബായ്: ദുബായില്‍ വേശ്യാവൃത്തി നടത്തിയതിന് 26കാരി അറസ്റ്റിലായി. ഉഗാണ്ടക്കാരിയായ യുവതിയാണ് പൊലീസ് പിടിയിലായതും വിചാരണ നേരിടുന്നതും.കാല്‍നടയാത്രക്കാരെ പ്രലോഭിപ്പിച്ചാണ് യുവതി ലൈംഗിക വൃത്തി നടത്തിയിരുന്നത്.
കാല്‍നടയാത്രക്കാരായ യുവാക്കളെ പലതരത്തില്‍ പ്രലോഭിപ്പിയ്ക്കുകയും പിന്നാലെ നടക്കുകയുമായിരുന്നു യുവതിയുടെ പതിവ്. തന്റെ പ്രലോഭനങ്ങളില്‍ വീഴുന്നവരോട് പണത്തെപ്പറ്റി പറഞ്ഞുറപ്പിയ്ക്കയയായിരുന്നു അടുത്തത്. 50 ദിര്‍ഹം മുതലാണ് പണം ഈടാക്കിയിരുന്നത്. യുവതി റോഡിലിറങ്ങി ഇത്തരത്തില്‍ ആളുകളെ കണ്ടെത്തി വേശ്യാവൃത്തി നടത്തുന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു.

രാജ്യത്ത് അനധികൃതമായി തങ്ങുകയായിരുന്നു യുവതിയെന്നും പൊലീസ് കണ്ടെത്തി. താന്‍ വേശ്യാവൃത്തി ചെയ്തിരുന്നതായും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ തുടര്‍ വിചാരണ ജൂലൈ നാലിനാണ്.












Click it and Unblock the Notifications