ഒരേ സമയം 6 പേരുമായി സെക്സ്, യുവാക്കളെ വഴിതെറ്റിയ്ക്കുന്ന ദുബായിലെ സുന്ദരിക്ക് തടവ് ശിക്ഷ
ദുബായ്: യുവാക്കളെ ലൈംഗിക ചേഷ്ടകള്‍ കാട്ടി പ്രലോഭിപ്പിച്ച് പണം തട്ടുകയും വേശ്യാവൃത്തി തൊഴിലാക്കുകയും ചെയ്ത 26 കാരിയ്ക്ക് ആറ് മാസം തടവ് ശിക്ഷ. ആഴ്ചകള്‍ക്ക് മുമ്പാണ് ഉഗാണ്ടക്കാരിയായ ഈ യുവതി ഇടപാടിനിടെ അറസ്റ്റിലായത്. വഴിയാത്രക്കാരെ ഉന്നം വച്ചായിരുന്നു ഇവരുടെ പ്രവൃത്തനങ്ങള്‍.
നായിഫ് പ്രദേശത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ആറോളം പേരെയാണ് യുവതി ഒരേ സമയം തന്റെ ഇടപാടുകാരാക്കിയത്. ആവശ്യക്കാരനില്‍ നിന്നും 50 ദിര്‍ഹം വീതം പണം വാങ്ങിയിരുന്നു.

പാസ്‌പോര്‍ട്ടോ മതിയായ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. യുവതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത പാസ്‌പോര്‍ട്ടില്‍ നാഗിറ്റ ആയിഷ എന്നാണ് പേര് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ പാസ്‌പോര്‍ട്ട് യുവതിയുടേത് അല്ലെന്ന് തെളിഞ്ഞു. തെരുവുകളിലും തിരക്കേറിയ റോഡുകളിലും പരസ്യമായി തന്റെ ശരീരം പ്രദര്‍ശിപ്പിച്ചാണ് യുവതി ആവശ്യക്കാരെ കണ്ടെത്തിയത്. ഈ യുവതിയെപ്പറ്റി ഒട്ടേറെ പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു.












Click it and Unblock the Notifications