Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഭാര്യയുടെ ശരീരത്തില്‍ തൊട്ടവനെയാണ് ഞാന്‍ കൊന്നത്', 61 കാരന്റെ വാക്കുകളിലൂടെ...

ന്യൂയോര്‍ക്ക്: സ്ത്രീപീഡനങ്ങള്‍ ഇന്ന് വാര്‍ത്തയല്ലാതായിരിക്കുന്ന എന്ന് വേണം പറയാന്‍. പിറന്നു വീഴുന്ന കുഞ്ഞ് മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ പീഡനത്തിന് ഇരയാക്കുകയാണ് നമ്മുടെ സമൂഹത്തില്‍. തന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തിയ 61 കാരന്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്' എന്റെ ഭാര്യയുടെ ശരീരത്തില്‍ തൊട്ടവനെയാണ് ഞാന്‍ കൊന്നത്' എന്ന്.

ഭാര്യയെ രക്ഷപ്പെടുത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ 43 കാരനായ യുവാവിനെ ഡയലോയ്ക്ക് കൊല്ലേണ്ടി വന്നു. കാബ് ഡ്രൈവറായ ഡയലോ പുറത്ത് പോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് ഭാര്യയെയും ഭാര്യാ സഹോദരിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

murder4

വാതിലില്‍ മുട്ടിയത് മക്കളായിരിക്കും എന്ന് കരുതിയാണ് യുവതി ഡോര്‍ തുറന്നത് എന്നാല്‍ യുവാവ് വാതില്‍ തളളി തുറന്ന് ആക്രമിക്കുകയായിരുന്നു. വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി രണ്ടു പേരെയും പുറത്ത് പോകാന്‍ അനുവദിക്കാതെയാണ് ആക്രമിച്ചത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഭര്‍ത്താവിനെ വിളിച്ച് ഉറക്കെ കരയുകയായിരുന്നു. 20 മിനിട്ട് നീണ്ടു നിന്ന ആക്രമണത്തിനൊടുവില്‍ ഡയലോ വീട്ടില്‍ എത്തി യുവാവുമായി ഏറ്റുമുട്ടി. ഭാര്യയെയും സഹോദരിയെയും ആക്രമിച്ചയാള്‍ക്കു നേരെ വന്ന ദേഷ്യം അവസാനിച്ചത് കൊലപാതകത്തിലായിരുന്നു. 27 കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ടയാള്‍. കൊലപാതകം ചെയ്തത് ജീവരക്ഷയ്ക്കായതിനാല്‍ സ്വന്തം ജാമ്യത്തില്‍ ഡയലോയെ കോടതി വിട്ടയച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+