കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ ജിന്നിനെ ഒഴിപ്പിയ്ക്കല്ലേ....ഭീകരം !

Google Oneindia Malayalam News

കെയ്‌റോ: മന്ത്രവാദത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നത് കേരളത്തില്‍പ്പോലും വാര്‍ത്തയായിരുന്നു. മന്ത്രവാദത്തോടും വിഗ്രഹ ആരോധനയോടുമൊക്കെ കടുത്ത വിയോജിപ്പ് പ്രകടിപ്പിയ്ക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഈജ്പിത്തില്‍ മന്ത്രവാദത്തിന്റെ പേരില്‍ 27കാരിയെ തല്ലിക്കൊന്നു.

ജിന്നിനെ ഒഴിപ്പിയ്ക്കുന്നതിന് വേണ്ടി യുവതിയെ മന്ത്രവാദി മര്‍ദ്ദിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ സ്ത്രീ അധികം വൈകാതെ മരിച്ചു. മാനസിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയിലായിരുന്ന യുവതിയെ പിതാവാണ് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത്.

Black Magic

തുടര്‍ന്ന് മന്ത്രവാദവും വൈദ്യവും അറിയാവുന്ന ഒരാളുടെയടുത്ത് യുവതിയെ ചികിത്സയ്ക്ക് ഏല്‍പ്പിച്ചു. ജിന്ന് പിടികൂടിയതാണെന്നും അതിനെ ഒഴിപ്പിച്ചാല്‍ മാത്രമേ രോഗം ഭേദമാവുകയുള്ളൂവെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. ജിന്നിനെ ഒഴിപ്പിയ്ക്കുന്നതിന് വേണ്ടി യുവതി തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ യുവതി അധികം വൈകാതെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Woman beaten to death by exorcist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X