പ്രൊഫൈല്‍ പിക്ചര്‍ കണ്ട് പ്രണയിച്ചു, നേരിട്ട് കണ്ടപ്പോള്‍ യുവതിയ്ക്ക് പൊതിരെ തല്ല്
ബെയ്ജിംഗ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയത്തിലാവുകയും ഇഷ്ടത്തിലാവുകയും ചെയ്ത കമിതാക്കള്‍ നേരിട്ട് കണ്ടപ്പോള്‍ കാമുകന്‍ കാമുകിയെ പൊതിരെ തല്ലി. വീചാറ്റിലെ പ്രൊഫൈല്‍ പ്കിചര്‍ കണ്ടാണ് സിയാവോജിന്‍ ടുവാന്‍ എന്ന 32കാരിയെ ഹുവാങ് മാവോ എന്ന യുവാവ് പ്രണയിച്ചത്.
പ്രൊഫൈലില്‍ കണ്ട നീണ്ട് മെലിഞ്ഞ് വെളുത്ത സുന്ദരിയുടെ മുഖമായിരുന്നു മാവോയുടെ മനസില്‍. പ്രണയം വളരുന്നതിനിടെ നേരിട്ട് കാണമെന്ന ധാരണയില്‍ ഇരുവരും എത്തി. കിഴക്കന്‍ ചൈനയിലുള്ള തന്റെ കാമുകിയെ കാണാന്‍ 8098 ഡോളര്‍ ചെലവഴിച്ചാണ് മാവോ എത്തിയത്.

മുന്‍കൂട്ടി പ്ളാന്‍ ചെയ്തത് പോലെ ഒരു റസ്‌റ്റോറന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.തനിയ്ക്ക് അഭിമുഖമായി വന്നിരുന്ന പെണ്‍കുട്ടിയെ കണ്ട് മാവോ ശരിയ്ക്കും ഞെട്ടി. മെലിഞ്ഞ് വെളുത്ത സുന്ദരിയ്ക്ക് പകരം എത്തിയത് തടിച്ചിയായ ഒരു പെണ്‍കുട്ടി. ഈ പെണ്‍കുട്ടിയെ കാണാനാണോ താന്‍ ഇത്രയും കഷ്ടപ്പെട്ട് ഇവിടെയെത്തിയതനെന്ന് ആലോചിച്ചിട്ടാകണം ടുവാണിനെ മാവോ പൊതിരെ തല്ലി.
ഒറ്റത്തൊഴിയില്‍ തന്നെ ഇരിപ്പിടത്തില്‍ നിന്നും ടുവാന്‍ താഴെ വീണു. ഹോട്ടല്‍ ജീവനക്കാരാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. മാവോയ്‌ക്കെതിരെ പരാതി നല്‍കാന്‍ ടുവാന്‍ തയ്യാറായില്ല. ഇനി പ്രണയിക്കാനില്ലെന്നും എന്നും സുഹൃത്തുക്കളായിരിയ്ക്കുമെന്നും യുവതി പറയുന്നു.












Click it and Unblock the Notifications