Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂര്‍ഖനൊപ്പം സെല്‍ഫി; യുവതി മരണക്കിടക്കയില്‍

മോസ്‌കോ: എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം സെല്‍ഫി വിശേഷങ്ങള്‍ മാത്രം എന്നതാണ് സ്ഥിതി. വ്യത്യസ്തമായ സെല്‍ഫി പിടിക്കാനുള്ള ശ്രമത്തിനിടെ വ്യത്യസ്തമായ മരണങ്ങളാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ കടിയേറ്റ യുവതി കോമയിലായി എന്നതാണ് ലേറ്റസ്റ്റ് സെല്‍ഫി വാര്‍ത്ത.

റഷ്യയിലാണ് സംഭവം നടന്നത്. വിനോദസഞ്ചാരിയായ യുവതിയാണ് മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി പിടിക്കാനുള്ള ശ്രമത്തിനിടെ കടിയേറ്റ് ആശുപത്രിയിലായത്. വഴിയില്‍ കണ്ട മൂര്‍ഖന്‍ പാമ്പിന്റെ കൂടെ സെല്‍ഫി എടുക്കുകയായിരുന്നില്ല യുവതി, വിനോദസഞ്ചാരികള്‍ക്ക് സെല്‍ഫി എടുക്കാനായി മൂര്‍ഖനെ നല്‍കുന്ന ഏജന്റ് വഴിയാണ് ഇവര്‍ക്കും മൂര്‍ഖന്‍ പാമ്പിനെ കിട്ടിയത്.

Cobra_ Selfie

സെല്‍ഫി തരംഗം മുതലെടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ സഞ്ചാരികള്‍ക്ക് മൂര്‍ഖന്‍ പാമ്പിനെ നല്‍കിത്തുടങ്ങിയത്. കുറെ മാസങ്ങളായി പലര്‍ക്കും ഇയാള്‍ മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി എടുക്കാന്‍ അവസരം ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും യുവതിയുടെ സമയം നല്ല സമയം, ഷൂട്ടിംഗിനിടെ മൂര്‍ഖന്‍ കടിച്ചു, ആശുപത്രിയിലുമായി. യുവിക്ക് മൂര്‍ഖനെ നല്‍കിയ ഒലിവര്‍ മത്വേവ് എന്ന 34 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

മലയിടുക്കില്‍ നിന്നും സാഹസികമായി സെല്‍ഫി എടുക്കവേ രണ്ട് ദിവസം മുമ്പ് പോളീഷ് ദമ്പതികള്‍ താഴേക്ക് വീണ് മരിച്ചിരുന്നു. മക്കള്‍ നോക്കിനില്‍ക്കവേ ആയിരുന്നു ഈ അപകടം. മലപ്പുറം സ്വദേശിയായ 14 കാരന്‍ ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചു. മെക്‌സിക്കോ സിറ്റിയില്‍ യുവാവ് തോക്ക് ചൂണ്ടി സെല്‍ഫി എടുക്കവേ വെടി പൊട്ടി മരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+