മദ്യലഹരിയില്‍ ടോയ്‌ലറ്റില്‍ ഉറങ്ങിപ്പോയ യുവതിയെ പോലീസ് രക്ഷിച്ചു
ലണ്ടന്‍: സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് ക്ലബ്ബിലെത്തിയ യുവതി ഉറങ്ങിപ്പോയതിനാല്‍ ടോയ്‌ലറ്റിനുള്ളില്‍ അകപ്പെട്ടു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം. മാഞ്ചസ്റ്ററിലെ നൈറ്റ് ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്കെത്തിയ പത്തൊമ്പതുകാരിയായ യുവതി ടോയ്‌ലറ്റില്‍ എത്തി കാര്യം സാധിക്കുന്നതിനിടയില്‍ അമിത മദ്യപാനത്താല്‍ ഉറങ്ങിപ്പോവുകയായിരുന്നു.
സംഭവം അറിയാതെ ക്ലബ്ബ് അധികൃതര്‍ പുലര്‍ച്ചയോടെ ക്ലബ്ബ് പൂട്ടി സ്ഥലം വിടുകയും ചെയ്തു. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് താന്‍ ടോയ്‌ലറ്റിനകത്താണെന്ന് യുവതിക്ക് മനസിലായത്. ഇടന്‍ 101 നമ്പറില്‍ പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചു. പോലീസ്, ക്ലബ്ബ് മാനേജരെ ബന്ധപ്പെടുകയും തുടര്‍ന്ന് മാനേജര്‍ ക്ലബ്ബിലെത്തി യുവതിയെ പുറത്തിറക്കുകയുമായിരുന്നു. യുവതിയുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

പുലരുവോളമുണ്ടായ പാര്‍ട്ടി കഴിഞ്ഞ് പുറത്തേക്കുപോയ സുഹൃത്തുക്കള്‍ യുവതി നേരത്തെ വീട്ടിലേക്കു മടങ്ങിക്കാണുമെന്നാണ് ധരിച്ചത്. ആളുകള്‍ പോയ്ക്കഴിഞ്ഞശേഷം ക്ലബ്ബ് ജീവനക്കാര്‍ പതിവുപോലെ ടോയ്‌ലറ്റുകളടക്കമുളള മുറികളെല്ലാം പൂട്ടി സ്ഥലംവിടുകയായിരുന്നു.
ക്ലബ്ബ് ജീവനക്കാരുടെ പിഴവാണ് യുവതി കുടുങ്ങിപ്പോകാന്‍ ഇടയാക്കിയതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫില്‍ സ്പര്‍ഗണ്‍ അറിയിച്ചു. മുറികള്‍ അടച്ചുപൂട്ടുമ്പോള്‍ ആരും ഉള്ളില്‍ അകപ്പെട്ടിട്ടില്ലെന്ന് അവര്‍ പരിശോധിക്കണമായിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് എല്ലാ ക്ലബ്ബകള്‍ക്കും പോലീസ് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications