ഭര്‍ത്താവിന്റെ കൂടെ കാമുകിയെ കണ്ടാല്‍ ദേ ഇങ്ങനെ വേണം പ്രതികരിക്കാന്‍; വീഡിയോ കാണൂ...
ബൊഗോട്ട: ഭര്‍ത്താവിന്റെ കൂടെ കാമുകിയെ കണ്ടാല്‍ നിങ്ങള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക? വീട്ടിലെ പ്രശ്‌നങ്ങള്‍ പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് പലരും എന്നാല്‍ ഈ യുവതിയുടെ പ്രതികരണം കണ്ടാല്‍ ഒന്ന് പ്രതികരിച്ചാലെന്താ എന്ന് നിങ്ങളും ചിന്തിച്ച് പോകും.
കൊളംബിയയിലെ ഇബാഗു നഗരത്തിലാണ് നാടകീയമായി സംഭവങ്ങള്‍ അരങ്ങേറുന്നത്. ഭര്‍ത്താവിനൊപ്പം കാറില്‍ സഞ്ചരിക്കുന്ന കാമുകിയെ കണ്ടതും യുവതി കാര്‍ നടു റോഡില്‍ വെച്ച് തടഞ്ഞു നിര്‍ത്തി.

അദാലിയ ബ്രിന്‍സെ എന്ന യുവതിയാണ് ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. ഭര്‍ത്താവ് അല്‍ബര്‍ട്ടോ ഡയസും കാമുകി ഡാനിയല മുര്‍സിയും കുടുങ്ങി പോയി എന്ന് വേണം പറയാന്‍. കാമുകിയെ കാറില്‍ നിന്ന് ഇറക്കി വിടണമെന്ന ആവശ്യത്തില്‍ യുവതി ഉറച്ചു നിന്നു.
പ്രശ്‌നം ഗുരുതരമായെന്നു മാത്രമല്ല നൂറുകണക്കിന് വാഹനങ്ങളാണ് ഗതാഗത കുരുക്കില്‍പ്പെട്ടത്. ഇടനിലക്കാരായി എത്തിയ നാട്ടുക്കാരും പോലീസും ചേര്‍ന്നാണ് കാര്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. കാമുകി കാറില്‍ നിന്ന് ഇറക്കി വിടാന്‍ നടത്തിയ യുവതിയുടെ ശ്രമം അതോടെ വിജയിക്കുകയും ചെയ്തു.












Click it and Unblock the Notifications