ആറുവയസ്സുകാരിയുടെ ദേഹത്ത് തുടര്‍ച്ചയായി സ്‌കൂട്ടര്‍ കയറ്റുന്ന രണ്ടാനമ്മ.. ഞെട്ടിക്കുന്ന വീഡിയോ!
ബീജിങ്: ആറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ ദേഹത്ത് സ്‌കൂട്ടര്‍ കയറ്റുന്ന രണ്ടാനമ്മയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഗ്വാങ്ഷുവിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ജനുവരി രണ്ടാം തീയതിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ യൂട്യൂബില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്.
Read Also: എന്നെക്കൊണ്ട് ഇന്ന് വയ്യ... സെക്സ് വേണ്ട: ഭര്‍ത്താവിനോട് പോണ്‍ സൈറ്റ് നോക്കി അഡ്ജസ്റ്റ് ചെയ്യാന്‍ ടിവി താരം!
ഒരു കൊച്ചുപെണ്‍കുട്ടിയുടെ കാലില്‍ യുവതി സ്‌കൂട്ടര്‍ ഓടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. മറ്റൊരു പെണ്‍കുട്ടി ഈ കുട്ടിയെ വലിച്ചുകൊണ്ടുപോകുന്നതും കാണാം. വേദനകൊണ്ട് പുളഞ്ഞ് പെണ്‍കുട്ടി ഉറക്കെ കരയുകയാണ്. മകളെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് രണ്ടാനമ്മ പറഞ്ഞത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാനമ്മയില്‍ നിന്നും മോചിപ്പിച്ച പെണ്‍കുട്ടിയെ സ്വന്തം അച്ഛനൊപ്പം വിട്ടു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ ഞെട്ടിച്ച ഈ വീഡിയോ ഒന്ന് കാണൂ...












Click it and Unblock the Notifications