കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെഡ്ബുള്‍ പാനീയം കുടിച്ച യുവതിക്ക് കാഴ്ച്ചശക്തി നഷ്ടമായി

  • By Sruthi K M
Google Oneindia Malayalam News

ബെല്‍ഫാസ്റ്റ്: യുവജനങ്ങളുടെ ഇഷ്ട പാനീയമായി മാറിയിരിക്കുകയാണ് റെഡ്ബുള്‍. എന്നാല്‍ ഇതിനോട് അമിത പ്രിയമുള്ളവര്‍ ഈ വാര്‍ത്തയൊന്നു ശ്രദ്ധിക്കുക. റെഡ്ബുള്‍ കുടിച്ച് യുവതിയുടെ കണ്ണിന്റെ കാഴ്ച ശക്തിതന്നെ നഷ്ടമായിരിക്കുന്നു. വടക്കന്‍ അയര്‍ലന്‍ഡിലെ കൗണ്ടി ആന്‍ട്രിമം സ്വദേശിനിയായ ലെന ലുപാരി എന്ന 26കാരിക്കാണ് കാഴ്ച്ചശക്തി നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായി റെഡ്ബുള്‍ കുടിക്കുന്ന സ്ത്രീയാണിത്. 28 ബോട്ടില്‍ റെഡ്ബുള്‍ വരെ ലെന ഒരു ദിവസം കുടിക്കുമത്രേ. ദിവസവും 3,000 കലോറിയാണ് റെഡ്ബുള്ളിലൂടെ ലെനയുടെ ശരീരത്തില്‍ എത്തിയിരുന്നത്. എനര്‍ജി ഡ്രിങ്കില്‍ കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ കൂടിയ തോതില്‍ ശരീരത്തില്‍ എത്തുന്നതിലൂടെ പല വൈകല്യങ്ങളും സംഭവിക്കാം.

redbull

തലച്ചോറില്‍ നീര്‍ക്കെട്ടാണ് ആദ്യം ലെന എന്ന സ്ത്രീക്ക് ഉണ്ടായത്. ഒരു ദിവസം പെട്ടെന്ന് ശരീരഭാരം ഉയര്‍ന്ന് 165 കിലോഗ്രാമില്‍ വരെ എത്തി. തുടര്‍ന്ന് തളര്‍ന്നുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണ് ഉണ്ടായത്. മൂന്ന് കുട്ടികളുടെ അമ്മയാണ് ലെന.

കൂടിയ തോതില്‍ ലഹരി കലര്‍ന്ന പാനീയം ശരീരത്തില്‍ എത്തിയതുമൂലം ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലെനയുടെ കാഴ്ചശക്തി പതുക്കെ കുറഞ്ഞുവരികയാണ് ഉണ്ടായത്. മാസങ്ങള്‍ക്കുള്ളില്‍ ലെനയ്ക്ക് കാഴ്ച തന്നെ ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കണ്ണിനെ മാത്രമല്ല, ഹൃദയത്തെയും കിഡ്‌നിയെയും ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ കേടുവരുത്താം. ഇത്തരം പാനീയങ്ങള്‍ രക്തസമ്മര്‍ദ്ദം കൂട്ടാനും കാരണമാകുന്നു. മാനസികനില തന്നെ തകരാറിലാക്കുന്നതാണ് ഇത്തരം പാനീയങ്ങളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

English summary
A British woman is asking the National Health Service, England’s health care system, to give her a free gastric band because she is gaining weight and going blind from drinking 28 cans of Red Bull a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X