സ്കൈപ്പ് ചാറ്റിനിടെ ഭാര്യ ആത്മഹത്യ ചെയ്തു

ഭര്‍ത്താവിന്റെ മദ്യപാനത്തെച്ചൊല്ലി ദമ്പതികള്‍ സ്ഥിരം വഴക്കിടാറുണ്ടായിനരുന്നു. സ്‌കൈപ്പ് ചാറ്റിലെത്തിയ ഭര്‍ത്താവ് മദ്യപിച്ചുവെന്ന് മനസിലാക്കിയ സ്ത്രീ സംഭവ ദിവസം യുവാവുമായി വഴക്കിട്ടു. സെപ്റ്റംബര്‍ 29 നാണ് സംഭവം നടക്കുന്നത്. മദ്യപിയ്ക്കരുതെന്ന് പലതവണ ഇവര്‍ ഭര്‍ത്താവിവനോട് ഉപദേശിച്ചിരുന്നു. ഇനി മദ്യപിയ്ക്കുകയാണെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്നാണ് തന്റെ വാക്ക് ഭര്‍ത്താവ് കേള്‍ക്കത്തതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തത്. ചാറ്റിനിടെ ഭര്‍ത്താവിന് കാണാന്‍ പാകത്തില്‍ ക്യാമറ തിരിച്ച് വച്ച ശേഷം തൂങ്ങിമരിയ്ക്കുകയായിരുന്നു. കണ്‍മുന്നില്‍ ഭാര്യ തൂങ്ങിമരിയ്ക്കാനൊരുങ്ങുന്നത് കണ്ട യുവാവ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ എത്തിയപ്പോഴേയ്ക്കും സ്ത്രീ മരിച്ചു.
ഇറവൂര്‍ പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്. പൊലീസ് ഖത്തറിലുള്ള സ്ത്രീയുടെ ഭര്‍ത്താവിന്റെ മൊഴിയെടുത്തു.മദ്യപാനത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.












Click it and Unblock the Notifications