കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൈപ്പ് ചാറ്റിനിടെ ഭാര്യ ആത്മഹത്യ ചെയ്തു

  • By Meera Balan
Google Oneindia Malayalam News

Sri Lanka
കൊളംബോ: ഭര്‍ത്താവിനോട് സ്‌കൈപ്പില്‍ ചാറ്റ് ചെയ്ത്‌കൊണ്ടിരിയ്ക്ക് യുവതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് കാണ്‍കെയാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി ശ്രീലങ്കയിലെ ബട്ടിക്കാലോയിലും ഭര്‍ത്താവ് ഖത്തറിലുമാണ്. ഭര്‍ത്താവിന്റെ മദ്യപാന ശീലമാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

ഭര്‍ത്താവിന്റെ മദ്യപാനത്തെച്ചൊല്ലി ദമ്പതികള്‍ സ്ഥിരം വഴക്കിടാറുണ്ടായിനരുന്നു. സ്‌കൈപ്പ് ചാറ്റിലെത്തിയ ഭര്‍ത്താവ് മദ്യപിച്ചുവെന്ന് മനസിലാക്കിയ സ്ത്രീ സംഭവ ദിവസം യുവാവുമായി വഴക്കിട്ടു. സെപ്റ്റംബര്‍ 29 നാണ് സംഭവം നടക്കുന്നത്. മദ്യപിയ്ക്കരുതെന്ന് പലതവണ ഇവര്‍ ഭര്‍ത്താവിവനോട് ഉപദേശിച്ചിരുന്നു. ഇനി മദ്യപിയ്ക്കുകയാണെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി.

തുടര്‍ന്നാണ് തന്റെ വാക്ക് ഭര്‍ത്താവ് കേള്‍ക്കത്തതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തത്. ചാറ്റിനിടെ ഭര്‍ത്താവിന് കാണാന്‍ പാകത്തില്‍ ക്യാമറ തിരിച്ച് വച്ച ശേഷം തൂങ്ങിമരിയ്ക്കുകയായിരുന്നു. കണ്‍മുന്നില്‍ ഭാര്യ തൂങ്ങിമരിയ്ക്കാനൊരുങ്ങുന്നത് കണ്ട യുവാവ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ അവര്‍ എത്തിയപ്പോഴേയ്ക്കും സ്ത്രീ മരിച്ചു.

ഇറവൂര്‍ പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്. പൊലീസ് ഖത്തറിലുള്ള സ്ത്രീയുടെ ഭര്‍ത്താവിന്റെ മൊഴിയെടുത്തു.മദ്യപാനത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.

English summary
A Sri Lankan woman who was irate seeing her husband drunk on Skype committed suicide while the husband was watching her from Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X