ഫോണിന്റെ ബാറ്ററി തീര്‍ന്നതിന് യുവതി ഇങ്ങനെയൊക്കെ കരയാമോ.. വീഡിയോ കാണൂ...
കളിപ്പാട്ടം പൊട്ടിപ്പോയാല്‍ പൊട്ടിക്കരയുന്ന കുട്ടികളെക്കാള്‍ കഷ്ടമായിരുന്നു ഈ യുവതിയുടെ സ്ഥിതി. എന്താണ് സംഭവം എന്നാലോചിച്ച് സഹയാത്രികരും അത്ഭുതപ്പെട്ടു. പിന്നെയാണ് കാര്യം മനസിലായത്. കയ്യിലിരുന്ന സ്മാര്‍ട്ട് ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോയതാണ് സംഭവം. ഹോങ്കോംഗിലാണ് വ്യത്യസ്തമായ ഈ കരച്ചില്‍.
ഹോങ്കോംഗ് മെട്രോ സബ് വേയിയിലെ ട്രെയിനില്‍ ഇരുന്നാണ് ഈ യുവതി ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോയി എന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞത്. ചാര്‍ജ്ജ് തീര്‍ന്ന ഫോണുമായി കുട്ടികളെപ്പോലെ കൈയും കാലും ഇട്ടടിച്ച് കരയുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ആയിരക്കണക്കിന് ആളുകള്‍ കണ്ടു. മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും യുവതിയുടെ കരച്ചില്‍ ആളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ട്രെയിനിലെ മറ്റ് യാത്രക്കാരാരും കരച്ചില്‍ കേട്ട ഭാവം പോലും കാണിക്കുന്നില്ല. കരച്ചിലിനിടെ യുവതിയുടെ കയ്യില്‍ നിന്നും ഫോണ്‍ താഴെ വീഴുന്നതും കാണാം. സഹയാത്രികരമായ ആരോ ആണ് വീഡിയോ പിടിച്ച് യൂട്യൂബിലിട്ടതെന്ന് കരുതുന്നു. എന്തായാലും വീഡിയോ കാണൂ..












Click it and Unblock the Notifications