കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണിയുടെ വയര്‍ കീറി കുഞ്ഞിനെ തട്ടിയെടുത്ത 34കാരി അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

കൊളറാഡോ: അമേരിയ്ക്കയിലെ കൊളറാഡോയില്‍ ഗര്‍ഭിണിയെ ആക്രമിച്ച് വയര്‍ കീറി കുഞ്ഞിനെ തട്ടിയെടുത്തു . 34കാരിയായ യുവതിയാണ് ഗര്‍ഭപാത്രം തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞുമായി ഈ സ്ത്രീ ആശുപത്രിയിലെത്തി. എന്നാല്‍ അപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചു.

ആശുപത്രിയില്‍ മരിച്ച നവജാത ശിശുവുമായി എത്തിയ സ്ത്രീയെ ഡോക്ടര്‍മാര്‍ക്ക് സംശയമായി . ഗര്‍ഭച്ഛിദ്രമുണ്ടായതാണെന്നും അങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു . ഇവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന് ഉറച്ച വിശ്വാസത്തിലാണ് പൊലീസ്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ് .

Woman, Pregnant

ഡന്‍വറില്‍ നിന്ന് ഏറെ അകലെയല്ലാത്ത ലോങ്‌മോണ്ടിലാണ് സംഭവം . ആക്രമണ വിവരം അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുമ്പോഴേയ്ക്കും ആക്രമണത്തിനിരയായ 34കാരി വേദനകൊണ്ട് നിലവിളിയ്ക്കുകയായിരുന്നു . ഇവര ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി .

നില മെച്ചപ്പെട്ടു വരികയാണ് . ഗര്‍ഭിണിയെ ആക്രമിച്ച് അവശയാക്കിയ ശേഷമാണ് കുഞ്ഞിനെ വയര്‍കീറി തട്ടിയെടുത്തത് . കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന പരസ്യത്തിലൂടെയാണ് സ്ത്രീയെ അക്രമി ആകര്‍ഷിച്ചതെന്ന് പൊലീസ് പറയുന്നു . ഇരുവരടേയും വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല .

English summary
Woman cut baby from pregnant's womb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X