കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല; തല അറുത്ത് മാറ്റി- സഹിക്കാനാവില്ല ഈ ക്രൂരത
ചിക്കാഗോ: കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ സഹിക്കാന്‍ വയ്യാതെ സ്ത്രീ കുഞ്ഞിന്റെ തല ഈര്‍ച്ച വാളുകൊണ്ട് അറുത്തെടുത്തു. പിന്നീട് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചു.
ചിക്കാഗോയില്‍ നിന്നാണ് ഈ വാര്‍ത്ത. കുട്ടിയുടെ ബന്ധുവായ 52 കാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ സ്ത്രീയുടെ മാനസിക നില തകരാറായി എന്നാണ് റിപ്പോര്‍ട്ട്. കയ്യില്‍ കിട്ടിയ ഈര്‍ച്ച വാള്‍ കൊണ്ട് കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.
പോലീസ് എത്തുമ്പോള്‍ കുഞ്ഞ് മരിച്ച് കിടക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ രക്തം വാര്‍ന്ന് സമീപത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വിശദാംശങ്ങള്‍ ലഭ്യമായി വരുന്നതേയുളളൂ. കുട്ടിയുടെ രക്ഷിതാക്കള്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications