കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിൾ റേയ്സിങ്ങിൽ പത്തു മിനിറ്റ് മുൻപേ പുറപ്പെട്ട പുരുഷന്മാരെ മറികടന്ന വനിതയെ സംഘാടകർ തട‍ഞ്ഞു

  • By Desk
Google Oneindia Malayalam News

ബെൽജിയത്തിൽ നടക്കുന്ന ഒമേൽപ്പോ ഹേറ്റ് നിയൂവ്സ് റെയ്‌സ് എന്ന സൈക്കിൾ റേയ്സിൽ പങ്കെടുക്കവെ ബിഗ്ലിയ ടീമിൽ നിന്നുമുള്ള നിക്കോളെ ഹാൻസെൻമാൻ എന്ന വനിതയ്ക്കു നേരിടേണ്ടി വന്ന അനുഭവം വിചിത്രമാണ് . ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ സൈക്കിൾ റേസ്ന്റെ എഴുപത്തി നാലാമത്തെ പതിപ്പാണ് മാർച്ച് നാലാം തീയതി ബെൽജിയത്തിൽ നടന്നത് . സൈക്കിൾ റേയ്സിനിടയിൽ തന്നേക്കാൾ പത്തു മിനിറ്റ് മുൻപേ പുറപ്പെട്ട പുരുഷന്മാരെ മറികടന്ന വനിതയെ സൈക്കിൾ റേയ്സിൽ അധികാരികൾ തടയുകയാണുണ്ടായത് .സ്വിസ് സൈക്ലിസ്റ്റ് നിക്കോൾ ഹാൻസെൽമാൻ ഇതിനെ "മോശമായ നിമിഷം" എന്നാണ് വിശേഷിപ്പിച്ചത്. അതിവേഗം സൈക്കിൾ ചവിട്ടികൊണ്ടിരുന്ന സ്വിസ് സൈക്ലിസ്റ്റ് നിക്കോളിനെ അധികൃതർ ചേർന്ന് തടയുകയും , മറ്റു പുരുഷ സൈക്ലിസ്റ്റുകൾ എത്തുന്നവരെ അഞ്ചു നിമിഷം കാത്തു നിൽപ്പിക്കുകയും ചെയ്യുകയാണുണ്ടായത് .

കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് കേന്ദ്രത്തോട് ചോദിച്ചതിന് ഭീകരരെ കൊതുകിനോട് ഉപമിച്ച് മന്ത്രി കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് കേന്ദ്രത്തോട് ചോദിച്ചതിന് ഭീകരരെ കൊതുകിനോട് ഉപമിച്ച് മന്ത്രി

മത്സരത്തിന്റെ ആവേശം വഴിക്കു നിർത്തിവെച്ചു കാത്തു നിൽക്കാൻ പറഞ്ഞപ്പോൾ ചോർന്നു പോയത് കൊണ്ട് തന്നെ , നിക്കോളെ ഹാൻസെൻമാനു പിന്നീട് കുതിപ്പ് തുടരാനായില്ല. സ്വിറ്റ്സർലാൻഡിൽ നിന്ന് 27 വർഷം ചാമ്പ്യനായ ചാൾസ് 74 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ അഞ്ചു മിനിറ്റിനു ശേഷം റേസിങ്ങ് തിരിച്ചുപിടിച്ചു.

cycling

"ഇന്നായിരുന്നു ബെൽജിയത്തിലെ സ്പ്രിങ്ങ് ക്ലാസ്സിക് മത്സരം , ഏഴ് കിലോമീറ്റർ കഴിഞ്ഞ് ഞാൻ കൂടെ ഉണ്ടായിരുന്നവർ മറികടന്നു . ഒറ്റയ്ക്ക് 30 കിലോമീറ്റർ വേഗതയിൽ ...എന്നാൽ അപ്പോഴാണ് ആ ദുരനുഭവം ഉണ്ടായത് , അപ്പോഴാണ് പുരുഷന്മാരായ സൈക്ലിസ്റ്റുകളുടെ ഒരു നിര ഞാൻ കണ്ടത് . മറ്റു സ്ത്രീകളും ഞാനും വളരെ വേഗത്തിലാകണം റേയ്സിൽ പങ്കെടുത്തത് , അതല്ലെങ്കിൽ പുരുഷന്മാർ വളരെ പതുക്കെയായിരിക്കണം .." ...
നിക്കോളെ ഹാൻസെൻമാൻ തന്റെ അനുഭവത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചതാണിത്

English summary
Woman cyclist forced to stop race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X