യാത്രയ്ക്കിടെ ബോറടി: നടുറോഡില്‍ കാര്‍ നിര്‍ത്തി യുവതിയുടെ കിടിലന്‍ ഡാന്‍സ്
ബ്രസീല്‍: പല സമയങ്ങളിലും ബോറടി ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഇത് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണെങ്കിലോ സംഭവം ആകെ പ്രശ്‌നമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതു പോലെ യാത്ര ചെയ്യുമ്പോള്‍ ബോറിടിച്ച ഒരു യുവതി കാണിച്ചതു കേട്ടാല്‍ ബഹുരസം തോന്നും. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
യാത്രയ്ക്കിടെ നടു റോഡില്‍ കാര്‍ നിര്‍ത്തി ഡാന്‍സ് ചെയ്തു. ഇതു മൂലം അപകടത്തില്‍ പെട്ടത് മൂന്നു കാറുകളാണ് . ബ്രസീലിലെ തിരക്കേറിയ തെരുവിലാണ് സംഭവം. തിരക്കേറിയ തെരുവിലൂടെ യാത്ര ചെയ്ത യുവതി പെട്ടെന്ന് കാര്‍ നിര്‍ത്തി സ്റ്റീരിയോയില്‍ ഉച്ചത്തില്‍ പാട്ട് വച്ചതിന് ശേഷം നൃത്തം ചെയ്യുകയായിരുന്നു.

യുവതിയോടപ്പം യാത്ര ചെയ്തിരുന്ന സുഹൃത്താണ് നൃത്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പകര്‍ത്തിയത്. കാര്‍ണിവലിന് പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യുവതിയുടെ ഡാന്‍സെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications