കുഞ്ഞ് ആരോഗ്യവാന്‍; ഭാരം കേട്ടാല്‍ ഞെട്ടും
ജനിച്ചുവീഴുന്ന കുഞ്ഞിന്റെ ആരോഗ്യമറിയുന്നതിനായി കുഞ്ഞിന്റെ ഭാരം നോക്കുന്നത് പതിവാണ്. എന്നാല്‍ ആസ്‌ട്രേലയിയില്‍ ജനിച്ച് വീണ കുഞ്ഞിന്റെ ഭാരം ആറ് കിലോ ഗ്രാമാണ്. 57 സെന്റിമീറ്റര്‍ നീളമുള്ള കുഞ്ഞ്.
വേദന വളരെയധികം തോന്നിയതിനാലും സ്വാഭാവിക പ്രസവത്തിനുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാലും കുഞ്ഞിനെ സിസേറിയന്‍ വഴിയാണ് പുറത്തെടുത്തത്. അപ്പോഴാണ് കുഞ്ഞിന്റെ വലിപ്പ വ്യത്യാസവും ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പശ്ചിമ ആസ്‌ട്രേലിയയിലെ ഏറ്റവും വലിയ നവജാത ശിശു എന്ന ഖ്യാതിയാണ് ഇതോടെ സിയാദ് നേടിയിട്ടുള്ളത്. എന്നാല്‍ ക്വീസ് ലാന്‍ഡില്‍ ജനിച്ച ഏറ്റവും വലിയ കുട്ടിയെന്ന ബഹുമതിക്ക് സിയാദ് അര്‍ഹയല്ല. സെന്‍ട്രല്‍ ക്വീസ് ലാന്‍ഡില്‍ മൂന്ന് വര്‍ഷം മുമ്പ് ജനിച്ച ഒരാണ്‍കുട്ടി ഈ ബഹുംതി സ്വന്തമാക്കിയിരുന്നു. 6.7 കിലോഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം.
ഏപ്രില്‍ 30 വൈകിട്ട് 7.15നായിരുന്നു കുഞ്ഞിന്റെ ജനനം.












Click it and Unblock the Notifications