ഭര്‍ത്താവിന്റെ ആസിഡാക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ ശ്രീലങ്കന്‍ യുവതി ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ മാസമായിരുന്നു ശ്രീലങ്കയില്‍ നിന്ന് തന്നെയുള്ള ഭര്‍ത്താവ് തന്റെ അഭാവത്തില്‍ കാമുകനുമായി കിടക്ക പങ്കിടുകയായയിരുന്ന ഭാര്യയുടെ മേല്‍ ആസിഡൊഴിച്ചത്. ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. ആസിഡ് ആക്രണത്തില്‍ പരിക്കേറ്റ 23കാരനായ കാമുകന് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ തുടരുകയാണ്. സംഭവത്തിനു ശേഷം പോലിസിന്റെ കണ്ണുവെട്ടിച്ച് നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വിമാനത്താവളത്തില്‍ വച്ച് ഷാര്‍ജ പോലിസ് പിടികൂടിയിരുന്നു.
കഴിഞ്ഞ മാസമായിരുന്നു ഭര്‍ത്താവ് കാമകേളികളിലേര്പ്പെടുകയായിരുന്ന യുവതിക്കും കാമുകനും നേരെ ആസിഡാക്രമണം നടത്തിയത്. ഭാര്യയെ ഷാര്‍ജയിലെ താമസസ്ഥലത്താക്കി അത്യാവശ്യ ബിസിനസ് കാര്യങ്ങള്‍ക്കായി 20 ദിവസത്തെ ലീവില്‍ നാട്ടില്‍ പോയതായിരുന്നു യുവാവ്. ഒരാഴ്ചയ്ക്ക് ശേഷം ഫെയ്സ്ബുക്ക് നോക്കിക്കൊണ്ടിരിക്കെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം അവിചാരിതയമായി ഇയാളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സംശയം തോന്നിയ യുവാവ് ഉടന്‍ ഭാര്യയെ വിളിക്കുന്നതിനു പകരം ലീവ് കാന്‍സല്‍ ചെയ്ത് ഷാര്‍ജയില്‍ തിരിച്ചെത്തി. താമസ സ്ഥലത്തേക്ക് പോവാതെ സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത്. ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഭാര്യ യുവാവിനൊപ്പം ഒരു മുറിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ നേരത്തേ കരുതിയ ആസിഡുമായി മുറിയിലേക്ക് ചെന്ന് സെക്സിലേര്പ്പെടുകയായിരുന്ന ഇരുവര്‍ക്കും മേല്‍ ഒഴിക്കുകയായിരുന്നു.

ഒരുപാട് കാലത്തെ പ്രേമത്തിന് ശേഷം വിവാഹം ചെയ്ത ഭാര്യ തന്നെ ഇങ്ങനെ വഞ്ചിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഈ ക്രൂരതയ്ക്ക് പ്രതികാരമെന്ന നിലയ്ക്കാണ് താന്‍ കടുംകൈ ചെയ്തതെന്നും യുവാവ് പോലിസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരേ കൊലപാതകത്തിന് കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications