സ്കാര്‍ഫ് എസ്കലേറ്ററില്‍ കുരുങ്ങി സ്ത്രീ മരിച്ചു

സ്ത്രീ എസ്കലേറ്ററില്‍ കയറി പകുതിയെത്തിയപ്പോഴാണ് സ്കാര്‍ഫ് കുരുങ്ങിത്. ഇത് പുറത്തെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ തലമുടിയും എസ്കലേറ്ററിനിടയില്‍ കുരുങ്ങി. തുടര്‍ന്ന് കഴുത്തില്‍ സ്‌കാര്‍ഫ് മുറികി ശ്വാസംമുട്ടിയാണ് സ്ത്രീ മരിച്ചത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിയ്ക്കുകയായിരുന്നു. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
ലിഫ്റ്റിനിടയില്‍പ്പെട്ട് ഇത്തരത്തില്‍ സ്ത്രീകളും കുട്ടികളും മരിയ്ക്കുന്ന സംഭവങ്ങള്‍ ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications