മക്കളെ പോറ്റാന്‍ 27ാം വയസില്‍ ആണ്‍വേഷം കെട്ടി, 43വര്‍ഷം ആണായി ജീവിച്ച ഒരമ്മ
കെയ്‌റോ: പെണ്ണ് ആണ്‍വേഷം കെട്ടുന്നതും ആണ് പെണ്‍വേഷം കെട്ടുന്നതുമൊക്കെ സിനിമയിലും അപൂര്‍വ്വമായി യഥാര്‍ത്ഥ ജീവിതത്തിലും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സ്ത്രീയ്ക്ക് എത്ര വര്‍ഷം ആണ്‍വേഷം കെട്ടി ജീവിയ്ക്കാന്‍ കഴിയും. 43 വര്‍ഷം തന്റെ വ്യക്തിത്വം മറച്ച് വച്ച് ആണായി ജീവിച്ച ഒരു ഈജിപ്ത്യന്‍ മുത്തശ്ശി വാര്‍ത്തകളില്‍ നിറയുന്നു.
70 കാരിയായ ഒരു മുത്തശ്ശിയാണ് ഇത്തരത്തില്‍ വര്‍ഷങ്ങളോളം ആണായി ജീവിച്ചത്. മോഷണമോ കൊലപാതകമോ ഒന്നും ചെയ്തിട്ടല്ലായിരുന്നു മുത്തശ്ശിയുടെ ഈ വേഷം മാറല്‍. യൗവ്വനത്തില്‍ തന്നെ മുത്തശ്ശിയ്ക്ക് വിധവയാകേണ്ടി വന്നു. ഭര്‍ത്താവ് മരിച്ചതോടെ മകളെ പോറ്റേണ്ട ചുമതല മുത്തശ്ശിയ്ക്കായി. അന്ന് 27 വയസുകാരിയായിരുന്ന ഈ മുത്തശ്ശി.

യാഥാസ്ഥിതിക സമൂഹമായതിനാല്‍ തന്നെ സ്ത്രീകള്‍ ജോലിചെയ്ത് കുടുംബത്തെ പോറ്റുക ഏറെ പ്രയാസകരമായിരുന്നു. അങ്ങനെ 27കാരിയുെട ബുദ്ധിയില്‍ തോന്നിയതാണ് ആണ്‍വേഷം കെട്ടി ജീവിയ്ക്കുക. മകളുടെ വിശപ്പടക്കാന്‍ വേണ്ടി അന്ന് ആ അമ്മ കെട്ടിയതാണ് ആണ്‍വേഷം. വേഷം മാറിയതോടെ ആണുങ്ങള്‍ക്ക് മാത്രം ചെയ്യാവുന്ന പല ജോലികളും അവര്‍ ചെയ്തു.മാന്യമായി കുടുംബത്തെ നോക്കി.
മകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി. ഒരിയ്ക്കല്‍ പോലും ജോലിയ്ക്കിടയില്‍ അവര്‍ പിടിയ്ക്കപ്പെട്ടിട്ടില്ല. പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രകള്‍ മാത്രമാണ് അവര്‍ സ്വന്തം വേഷം ഉപയോഗിയ്ക്കുക. ഇപ്പോള്‍ മകള്‍ വളര്‍ന്ന് വലിയ നിലയിലായി. മുത്തശ്ശിയുടെ ആണ്‍വേഷത്തിന്റെ കഥ സിബിസി ചാനലിലെ മാആകൂം (വിത്ത് യു) എന്ന പരിപാടിയിലൂടെയാണ് പുറം ലോകം അറിയുന്നത്. ഇപ്പോള്‍ പെണ്‍വേഷത്തില്‍ പുറത്തിറങ്ങുന്നത് തന്നെ എന്തോ ബുദ്ധിമുട്ട് പോലെയാണ് ഈ മുത്തശ്ശിയ്ക്ക്.












Click it and Unblock the Notifications