Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂര്‍വ്വകാമുകനോട് 'ഹായ്' പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി

റിയാദ്: മുന്‍ കാമുകനോട് 'ഹായ്' പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി. സംശയിച്ച് നില്‍ക്കേണ്ട ഈ വിവാഹമോചനവും നടന്നത് സൗദി അറേബ്യയില്‍ തന്നെ. കറിയ്ക്ക് ഉപ്പ് പോര, വാട്ട്‌സ് ആപ്പ് മെസേജിന് മറുപടി ഇല്ല, കാറിന്റെ ഡോര്‍ അടച്ചില്ല എന്നിങ്ങനെ നിസാര കാര്യങ്ങള്‍ക്ക് പോലും വിവാഹബന്ധം വേര്‍പെടുത്തുന്ന സൗദിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വിവാഹമോചനകഥയാണിത്.

ഭര്‍ത്താവിനും ഭര്‍തൃസഹോദരിയ്ക്കുമൊപ്പം അവധി ദിനം ആഘോഷിയ്ക്കാന്‍ പാര്‍ക്കില്‍ പോയ യുവതിയാണ് തന്റെ മുന്‍കാമുകനോട് ഹായ് പറഞ്ഞ് വെട്ടിലായത്. റിയാദിലെ ഒരു പാര്‍ക്കിലാണ് യുവതി പോയത്. ഇവിടെ വച്ച് വളരെ ആകസ്മികമായിട്ടാണ് യുവതി മുന്‍കാമുകനെ കണ്ടത്.

Divorce

ഭര്‍ത്താവിനോടും സഹോദരിയോടും താന്‍ ടോയ്‌ലറ്റില്‍ പോവുകയാണെന്ന് പറഞ്ഞ് യുവതി നേരെ മുന്‍കാമുകന് സമീപം പോയി. അയാളോട് ഹായ് പറയുകയും വിശേഷങ്ങള്‍ അന്വേഷിയ്ക്കുകയും ചെയ്തു. കഷ്ടകാലമെന്ന് പറയട്ടേ യുവതിയുടെ ഭര്‍തൃസഹോദരി ഇരുവരും സംസാരിയ്ക്കുന്നത് കണ്ടു. യുവതിയുടെ ഭര്‍ത്താവിനോട് വിവരം പറയുകയും ചെയ്തു. ഭര്‍ത്താവ് യുവതിയെ മര്‍ദ്ദിയ്ക്കുകയും മൊഴിചൊല്ലുകയും ചെയ്തു.സദ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+