Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ദിവസേന15മണിയ്ക്കൂര്‍ ഉറങ്ങും, നവവധുവിന് വിവാഹമോചനം

കെയ്‌റോ: ഉറക്കത്തിനടിമയായ ഭര്‍ത്താവില്‍ നിന്നും ഭാര്യയ്ക്ക് വിവാഹമോചനം . ഈജിപ്തിലാണ് ഭര്‍ത്താവിന്റെ ഉറക്കം മൂലം ഭാര്യയ്ക്ക് വിവാഹമോചനം ലഭിയ്ക്കുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ വിവഹിതരായത് . ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭര്‍ത്താവ് 15 മണിയ്ക്കൂര്‍ ഉറങ്ങുമെന്നാണ് ഭാര്യയുടെ പരാതി .

തന്റെ ഭര്‍ത്താവ് ഉറക്കത്തിനടിമയാണെന്നും ദിവസം 15 മണിയ്ക്കൂറാണ് ഉറങ്ങുന്നതെന്നും ഭാര്യ കോടതിയെ അറിയിച്ചു . വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ഭര്‍ത്താവ് തന്റെ ഉറക്കഭ്രാന്ത് വിട്ടില്ല . നവദമ്പതികളാണെങ്കിലും ഭര്‍ത്താവിന്റെ ഉറക്കം മൂലം തങ്ങള്‍ ഇതുവരേയും സംസാരിയ്ക്കുകയോ അടുത്ത് ഇടപഴകുകയോ ചെയ്തിട്ടില്ലെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു .

Sleeping Man

ഉറക്കത്തിനടിമായായ ഒരാള്‍ക്കൊപ്പമുള്ള ജീവിതം തനിയ്ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നെന്നും യുവതി പറയുന്നു . തന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വീട്ടില്‍ എത്തിയാലും ഭര്‍ത്താവ് അവര്‍ക്ക് മുന്നിലിരുന്നുപോലും ഉറങ്ങാറുണ്ടെന്ന് ഭാര്യ പറയുന്നു . തനിയ്ക്ക് രോഗങ്ങളൊന്നും ഇല്ലെന്നും എന്നാല്‍ ഉറക്കത്തിന് അടിമയാണെന്നും ഭര്‍ത്താവ് കോടതിയ അറിയിച്ചു . തുടര്‍ന്നാണ് വിവാഹ മോചനം അനുവദിച്ചത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+