Get Updates
Get notified of breaking news, exclusive insights, and must-see stories!

തളര്‍ന്നുപോയ ഭര്‍ത്താവിന്റെ കൂട്ടുകാരനെ യുവതി വിവാഹം ചെയ്തു, എന്തിനായിരിക്കും?

റോഡപകടത്തില്‍ തളര്‍ന്നുപോയ ഭര്‍ത്താവിനെ യുവതി ഡിവോഴ്‌സ് ചെയ്തു. എന്നിട്ട് ഭര്‍ത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്തു. എന്തിനായിരിക്കും യുവതി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തിനെത്തന്നെ വിവാഹം ചെയ്തത് എന്നല്ലേ. അതാണ് രസം. യുവതിയും പുതിയ ഭര്‍ത്താവും ചേര്‍ന്നാണ് ഇപ്പോള്‍ ആദ്യത്തെ ഭര്‍ത്താവിനെ പരിപാലിക്കുന്നത്. ചൈനയിലാണ് സംഭവം നടന്നത്.

ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ സി സിഹാനും സീ സിപിങുമാണ് ഈ കഥയിലെ ഭാര്യയും ഭര്‍ത്താവും. 1996 ലാണ് ഇരുവരും വിവാഹിതരായത്. തൊട്ടടുത്ത വര്‍ഷം തന്നെ ഇവര്‍ക്കൊരു പെണ്‍കുട്ടിയുണ്ടായി. 2002ല്‍ സംഭവിച്ച ഒരു റോഡപകടത്തിലാണ് സി സിഹാന് പരിക്കേറ്റത്. ഏകദേശം ആറായിരം ഡോളര്‍ നഷ്ടപരിഹാരം കിട്ടി. പക്ഷേ അരയ്ക്ക് താഴേക്ക് സി സിഹാന്‍ തളര്‍ന്നുപോയി. പിന്നീട് ഇതുവരെ നടക്കാന്‍ പറ്റിയിട്ടില്ല.

strange-love

പെട്ടെന്ന് തന്നെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോകും എന്നാണ് സി സിഹാന്‍ കരുതിയത്. എന്നാല്‍ സീ സിപിങും മക്കളും സിഹാന്റെ കൂടെ തന്നെ നിന്നു. ഭാര്യയുടെ സുരക്ഷിതത്വം കണക്കിലെടുത്ത്, മറ്റൊരു വിവാഹം കഴിക്കാനായി സിഹാന്‍ കുറെക്കാലമായി ഇവരെ നിര്‍ബന്ധിക്കുന്നു. ആദ്യമൊന്നും ഇതിന് സമ്മതിച്ചില്ലെങ്കിലും 2009 ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് വിവാഹമോചനം നടത്താന്‍ തീരുമാനമെടുത്തു.

അങ്ങനെയാണ് സിഹാന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ലിയു സോങ്കുയിയെ സീ സിപിങ് വിവാഹം ചെയ്തത്. വൈകാതെ ഇവര്‍ക്ക് ഒരു കുട്ടി കൂടി ഉണ്ടായി. പുതിയ വിവാഹം കഴിഞ്ഞ് ജീവിതം തുടങ്ങിയെങ്കിലും തന്റെ ആദ്യഭര്‍ത്താവിനെ സീ സിപിങ് ഉപേക്ഷിച്ചില്ല. ലിയു സോങ്കുയിയുടെ സഹായത്തോടെ സി സിഹാനെ ശുശ്രൂക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ലിയു സോങ്കുയിയാകട്ടെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിനെയും മക്കളെയും സ്വന്തം പോലെ നോക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+