കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ നിന്ന് യുവതിയെ നിലത്തിട്ട് വലിച്ചിഴച്ച് പുറത്താക്കി; ഞെട്ടിക്കുന്ന വീഡിയോ...

  • By Akshay
Google Oneindia Malayalam News

ഡിട്രോയിറ്റ്: യുഎസിലെ ഡിട്രോയിറ്റിയില്‍ യുവതിയെ വിമാനത്തില്‍ നിന്നും നിലത്തിലൂടെ വലിച്ചിഴച്ച് പുറത്താക്കി. ഈ കാഴ്ചകണ്ട് മറ്റ് യാത്രക്കാരും അമ്പരന്നു. ചെക്കിന്‍ ചെയ്യാന്‍ വിസമ്മതിച്ച യുവതി ഓടി വന്ന് വിമാനത്തില്‍ കയറിയപ്പോഴാണ് പോലീസ് യുവതിയെ പുറത്താക്കിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

യുവതിയുടെ ലഗേജുകള്‍ അടക്കം പരിശോധയ്ക്ക് വിധേയമാക്കാത്തതിനാല്‍ ഇവരോട് വിമനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അധികൃതരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് യുവതിയെ പുറത്താക്കുകയായിരുന്നു.

 പുറത്താക്കി

പുറത്താക്കി

നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തതിനാല്‍ ഡെല്‍റ്റ 737 വിമാനത്തില്‍ നിന്നാണ് യുവതിയെ പുറത്താക്കിയത്.

 ഡെല്‍റ്റ എയര്‍ലൈന്‍സ്

ഡെല്‍റ്റ എയര്‍ലൈന്‍സ്

മെട്രോപൊലീറ്റന്‍ വിമാനത്താവളത്തില്‍ നിന്ന് രാവിലെ എട്ടിന് സാന്‍ഡിയേഗോയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലായിരുന്നു സംഭവം.

 ഒടി കയറി

ഒടി കയറി

വിമാനത്താവളത്തില്‍ എത്താന്‍ താമസിച്ച യുവതി വിമാനത്തില്‍ ഓടി കയറുകയായിരുന്നു. പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും ചെയ്തു.

പോലീസുകാര്‍

വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച യുവതിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് കൈകളിലും കാലുകളിലും പിടിച്ച് സിറ്റുകള്‍ക്കിടയിലൂടെ വലിച്ചിഴച്ച് പുറത്താക്കുന്നത് വീഡിയോയില്‍ കാണാം.

English summary
The crazy video footage a reader sent him of a lady being dragged off a Delta 737, which was scheduled to fly from Detroit to San Diego this morning:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X