പിഞ്ച് കുഞ്ഞിനെ മടിയിലിരുത്തി സാഹസിക ഡ്രൈവിംഗ് നടത്തിയ അമ്മയ്ക്കെതിരെ കേസ്
ഹാരിസ്ബര്‍ഗ്: പിഞ്ച് കുഞ്ഞിനെ മടിയിരിരുത്തി അലക്ഷ്യമായി വാഹനമോടിയ്ക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത യുവതി വിചാരണ നേരിടുന്നു. എട്ട് മാസം പ്രായമുള്ള മകനെ മടിയിലിരുത്തി വാഹനമോടിച്ച എറിക റിസണ്‍ (32)ആണ് അറസ്റ്റിലായത്.
അമിതവേഗത്തിലായിരുന്ന എറിക വാഹനമോടിച്ചത്. നിയന്ത്രണം വിട്ട ഇവരുടെ കാര്‍ ഡിവൈഡറിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവ് ചെയ്യുമ്പോള്‍ യുവതിയുടെ മടിയില്‍ ഉണ്ടായിരുന്ന കുഞ്ഞിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മദ്യലഹരിയിലായിരുന്നു എറികയെന്നാണ് സൂചന. എറികയ്‌ക്കെതിരെ പൊലീസ് കേസെടുത്ത്. പിഞ്ച് കുഞ്ഞിനെ മടിയിലിരുത്തി അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതിനാണ് കേസ്. കുഞ്ഞിനെ എറികയുടെ ബന്ധുവിന് കൈമാറി. 3000 യുഎസ് ഡോളര്‍ ജാമ്യ തുക കെട്ടിവച്ചാല്‍ മാത്രമേ എറികയ്ക്ക് ജാമ്യം ലഭിയ്ക്കുകയുള്ളൂ.












Click it and Unblock the Notifications