ഭര്‍ത്താവ് ഭക്ഷണം പാചകം ചെയ്യാന്‍ പറഞ്ഞു യുവതി ജീവനൊടുക്കി
ഭര്‍ത്താവ് ഭക്ഷണം പാചകം ചെയ്യാന്‍ പറഞ്ഞതിന് 22 വയസ്സുകാരി സൗദ്യാ അറേബ്യയില്‍ ആത്മഹത്യ ചെയ്തു. അടുക്കളയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
യുവതിയുടെ സഹോദരന്‍ കുടിവെള്ളമെടുക്കാന്‍ വേണ്ടി അടുക്കളയിലേക്ക് വന്നിരുന്നു. അടുക്കള വാതില്‍ പൂട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ സഹോദരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. പലതവണ ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തിനെതുടര്‍ന്ന് വാതിലിനടിയിലൂടെ അടുക്കളയിലേക്ക നോക്കുകയായിരുന്നു. എന്നാല്‍ തൂങ്ങിക്കിടക്കുന്ന കാലുകള്‍ കണ്ടതിനെ തുടര്‍ന്ന്സഹോദരന്‍ വാതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു.

ചെറിയ തുണിയില്‍ കഴുത്തില്‍ കുരക്കിട്ട് സിലിങ്ങ് ഫാനില്‍ കെട്ടതൂങ്ങിയ നിലയിലായിരുന്നു യുവതിയെന്ന് അജേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സൗത്ത് പോലിസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു.
യുവതിക്ക് എട്ടുവയസ്സുള്ള മോളും മുന്നുമാസം പ്രായമായ ഒരാണ്‍ കുഞ്ഞുമുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ മരണ കാരണം വ്യക്തമല്ല.












Click it and Unblock the Notifications