കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യാവൃത്തി നടത്തിയതിന് ഐസിസ് 'കല്ലെറിഞ്ഞ് കൊന്ന' സ്ത്രീ രക്ഷപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

റാഖ: വ്യഭിചാരക്കുറ്റത്തിന് ഐസിസ് 'കല്ലെറിഞ്ഞ് കൊന്ന' യുവതി രക്ഷപ്പെട്ടു. സിറിയയിലെ റാഖയിലാണ് യുവതി വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്. ശരിയത്ത് നിയമം അനുസരിച്ചാണ് വ്യഭിചാരക്കുറ്റത്തിന് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിച്ചത്. ശിക്ഷ നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീ മരിച്ചില്ല. ഇവര്‍ മരിച്ചെന്ന കരുതി ഐസിസുകാര്‍ കല്ലെറിയല്‍ നിര്‍ത്തി. അപ്പോഴേയ്ക്കും സ്ത്രീ ഓടി രക്ഷപ്പെട്ടു.

ഫിര്‍ദേസിലെ കുട്ടികളുടെ കളിസ്ഥലത്ത് വച്ചാണ് യുവതിയുടെ ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടന്ന വിവരം സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കല്ലെറിയല്‍ നടന്നെങ്കിലും യുവതി മരിച്ചില്ല. ഇവര്‍ മരിച്ചെന്ന വിശ്വാസത്തില്‍ ഐസിസുകാര്‍ കല്ലെറിയല്‍ നിര്‍ത്തിയതും അവര്‍ ഓട് രക്ഷപ്പെട്ടു.

ISIS

ഐസിസുകാര്‍ യുവതിയെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീയുടെ ശിക്ഷ നടപ്പാക്കിയതാണെന്നും ഇനി അവരെ ശിക്ഷിയ്ക്കാനാവില്ലെന്നും സ്വതന്ത്രയാക്കണമെന്നും മതപുരോഹിതന്‍ പറഞ്ഞു. തുടര്‍ന്ന് സ്ത്രീയെ പിടികൂടാനുള്ള തീരുമാനത്തില്‍ നിന്ന് ഐസിസുകാര്‍ പിന്മാറി. വ്യഭിചാരം സ്വവര്‍ഗരതി എന്നിവയ്ക്ക് വധശിക്ഷയാണ് ഐസിസ് നല്‍കുന്നത്. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരെ ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്ന് തള്ളിയിട്ടും കുരിശ്ശില്‍ തറച്ചും കൊല്ലും. വ്യഭിചാരം നടത്തുന്ന സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലും.

English summary
Woman Escapes After ISIS 'Stones her to Death'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X