Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ് ചെയ്തത് ഒരൊറ്റത്തവണ.. യുവതി പക്ഷേ രണ്ട് വട്ടം ഗര്‍ഭിണിയായി.. ഇതെന്താ ദിവ്യഗര്‍ഭമോ?

ബ്രിസ്‌ബേന്‍: ഒരു തവണ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട താന്‍ രണ്ട് തവണ ഗര്‍ഭിണിയായ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയക്കാരിയായ കേറ്റ്. കേറ്റ് മാത്രമല്ല, ഭര്‍ത്താവ് പീറ്റര്‍ ഹില്ലും ആകെ അമ്പരപ്പിലാണ്. ഇത്തരമൊരു കാര്യം ആദ്യമായി കേള്‍ക്കുകയാണ് കക്ഷി.

Read Also: സെക്‌സ് ചാറ്റ് കമ്മ്യൂണിറ്റി ഹാക്കായി.. നഷ്ടപ്പെട്ടത് മൊബൈല്‍ നമ്പറും ബാങ്ക് ഡീറ്റയില്‍സും, പണി കിട്ടിയവരില്‍ മലയാളികളും!!!

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ സ്വദേശികളാണ് കേറ്റും പീറ്റര്‍ ഹില്ലും. ഒരു തവണ മാത്രം ലൈംഗികമായി ബന്ധപ്പെട്ടാല്‍ രണ്ട് തവണ ഗര്‍ഭം ധരിക്കുക അത്യപൂര്‍വ്വമായി മാത്രം കാര്യമാണ് കേറ്റിന് സംഭവിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കേ തന്നെ വീണ്ടും ഗര്‍ഭിണിയാകുക. എന്താണ് കേറ്റിന് സംഭവിച്ചത്.

ലോകത്ത് ആകെ പത്ത് സംഭവങ്ങള്‍

ലോകത്ത് ആകെ പത്ത് സംഭവങ്ങള്‍

അത്യപൂര്‍വ്വമായ ഈ പ്രതിഭാസം ലോകത്ത് ഇത് വരെ പത്ത് പ്രാവശ്യമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരുതരം ദിവ്യഗര്‍ഭം എന്ന് തന്നെ പറയാം. പത്ത് ദിവസത്തെ ഇടവേളയില്‍ രണ്ട് പെണ്‍കുട്ടികളെയാണ് കേറ്റ് ഗര്‍ഭം ധരിച്ചത്.

പത്ത് ദിവസത്തെ ഇടവേള

പത്ത് ദിവസത്തെ ഇടവേള

ഗര്‍ഭിണിയായി പത്ത് ദിവസത്തിന് ശേഷം കേറ്റ് വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു. അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണിത്. എന്നാല്‍ അതിലും അത്ഭുതം എന്ന് പറയുന്നത് മറ്റൊന്നായിരുന്നു, ഈ പത്ത് ദിവസത്തിനിടയില്‍ കേറ്റും പീറ്റര്‍ ഹില്ലും ലൈംഗികമായി ബന്ധപ്പെട്ടിട്ടേയില്ല പോലും.

ഗര്‍ഭം ധരിക്കാന്‍ പ്രയാസം

ഗര്‍ഭം ധരിക്കാന്‍ പ്രയാസം

പോളിസിസ്റ്റിക് ഓവറി പ്രശ്‌നങ്ങളെത്തുടര്‍ന്ന് കേറ്റിന് ഗര്‍ഭം ധരിക്കാന്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ട് തവണ ഗര്‍ഭം ധരിച്ചെങ്കിലും രണ്ടും അലസിപ്പോയി. അതിന് ശേഷമാണ് ഈ അസാധാരണമായ സംഭവം ഉണ്ടായത്. ദി സണ്‍ ആണ് കേറ്റിന്റെ അനുഭവം റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടല്ല മൂന്ന് പെണ്‍കുട്ടികള്‍

രണ്ടല്ല മൂന്ന് പെണ്‍കുട്ടികള്‍

നോര്‍ത്ത് കരോലിനയില്‍ കണ്ടാല്‍ ഒരുപോലിരിക്കുന്ന മൂന്ന് കുട്ടികള്‍ക്ക് ഒരമ്മ ജന്മം നല്‍കിയത് ഈയിടെ വലിയ വാര്‍ത്തയായിരുന്നു. ഒരു മില്യണില്‍ ഒന്ന് മാത്രം സംഭവിക്കുന്ന കാര്യമാണിത്. കാലില്‍ പെന്‍സില്‍ കൊണ്ട് മാര്‍ക്ക് ചെയ്താണ് കുട്ടികളെ അച്ഛനും അമ്മയും തിരിച്ചറിയുന്നത് തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+