കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്‍റെ പാന്‍റ്സിനെ പോലും സംശയം! സംശയം മാറിയപ്പോള്‍ കണ്ണ് നിറയിച്ച് പ്രണയം മാത്രം

  • By ജാനകി
Google Oneindia Malayalam News

ഡീലാന്‍ഡ്: സംശയിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഭാര്യയും ഭര്‍ത്താവുമാകട്ടേ കാമുകനും കാമുകിയുംമാകട്ടേ നിങ്ങളുടെ ബന്ധത്തില്‍ എപ്പോള്‍ വേണമെങ്കിലും സംശയത്തിന്റെ നിഴല്‍ വീഴാം. അതിന് പ്രത്യേകിച്ച് പ്രായമൊന്നും ഇല്ല. വൃദ്ധരായ ദമ്പതിമാര്‍ പോലും പരസ്പരം സംശയിക്കാറുണ്ട്. അവിഹിതബന്ധം ആരോപിയ്ക്കാറുണ്ട്. യുഎസിലെ വോലൂസിയയില്‍ നിന്നുള്ള ഒരു സംഭവം കേട്ടാല്‍ നിസാര കാര്യങ്ങള്‍ക്ക് പോലും പങ്കാളികളെ സംശയിക്കുന്നവര്‍ മൂക്കത്ത് വിരല്‍ വച്ച് പോകും.

തന്റെ ഭര്‍ത്താവിന്റെ പൈജാമ( അയഞ്ഞ മേല്‍ക്കുപ്പായവും കാലുറകളും ചേര്‍ന്ന നിശാവസ്ത്രം) 22 കാരിയായ യുവതി ധരിച്ചിരിയ്ക്കുന്നത് നേരിട്ട് കണ്ടതോടെയാണ് 73കാരിയായ വൃദ്ധയ്ക്ക് തന്റെ ഭര്‍ത്താവിനെ സംശയമായത്. ഭര്‍ത്താവിന് യുവതിയുമായി അവിഹിതബന്ധം ഉണ്ടോ എന്ന് പോലും വൃദ്ധ സംശയിച്ചു. ഭര്‍ത്താവിന്റെ വസ്ത്രം മറ്റൊരു സ്ത്രീ ധരിയ്ക്കണമെങ്കില്‍ അവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം കാണില്ലേ? ഈ ഭാര്യയെ കുറ്റം പറയാനാകുമോ? കഥയുടെ ഒരു ഭാഗം മാത്രമേ ഇവിടെ പൂര്‍ണമാകുന്നുള്ളൂ.

Husband, Wife

ഇനി മറുവശം. പൈജാമയിട്ട ആ 22കാരി ആരാണെന്ന് പറയാം. നല്ല ഒന്നാന്തരം ഒരു കള്ളി. പേര് എറിന്‍ റൈസ്. ഒരു കടയില്‍ നിന്നും ചില സാധനങ്ങള്‍ മോഷ്ടിച്ചതിന് പൊലീസ് പിടിയിലായിരുന്നു റൈസ്. എന്നാല്‍ സൂത്രശാലിയായ റൈസ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങി. ഈ മുങ്ങലിനിടയില്‍ റൈസ് പൊങ്ങിയത് വൃദ്ധ ദമ്പതികളുടെ വീടിന് സമീപത്ത്. എന്തായാലും വന്നതല്ലേ വസ്ത്രം മാറാം എന്ന് കരുതിക്കാണണം.

അയയില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന പൈജാമ എടുത്തിട്ട് റൈസ് വീണ്ടും മുങ്ങി. റൈസുമായി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വൃദ്ധ ഭര്‍ത്താവിനെ സംശയിച്ചത്. ഒരു നിമിഷത്തേങ്കെങ്കിലും താന്‍ ഭര്‍ത്താവിനെ സംശയിച്ചല്ലോ എന്നോര്‍ത്ത് ദുഖിയ്ക്കുകയാണ് 73കാരി. ദമ്പതിമാരുടെ സ്വകാര്യതയെ മാനിച്ചാണ് മാധ്യമങ്ങളും പൊലീസും ഇവരുടെ പേര് വിവരം പുറത്ത് വിടാത്തത്.

English summary
Woman finds suspect in husband's pajamas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X