എട്ടുവര്‍ഷം പ്രഭാതഭക്ഷണം ഒഴിവാക്കിയ സ്ത്രീയുടെ വയറ്റില്‍ കണ്ടത് ഡോക്ടര്‍മാരെ ഞെട്ടിച്ചു
എട്ടുവര്‍ഷം പ്രഭാതഭക്ഷണം ഒഴിവാക്കിയ സ്ത്രീയുടെ വയറ്റില്‍ കണ്ടത് ഡോക്ടര്‍മാരെ ഞെട്ടിച്ചു
ബെയ്ജിങ്: എട്ടുവര്‍ഷത്തോളം പ്രഭാതഭക്ഷണം ഒഴിവാക്കി ഭക്ഷണക്രമീകരണം നടത്തിയ സ്ത്രീയുടെ വയറ്റില്‍ കണ്ടത് 200 പിത്താശയ കല്ലുകള്‍. ചൈനയിലെ ചെന്‍(45) എന്ന സ്ത്രീയുട വെയറ്റില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്. ചില കല്ലുകള്‍ വലുതായിരുന്നെന്നും മുട്ടയുടെ വലുപ്പമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പത്തുവര്‍ഷം മുന്‍പുതന്നെ തനിക്ക് വയറുവേദനയുണ്ടായിരുന്നെന്ന് സ്ത്രീ പറഞ്ഞു. ഓപ്പറേഷന്‍ ഭയംമൂലമാണ് ഡോക്ടര്‍മാരെ കാണാതിരുന്നത്. അടുത്തിടെ വേദന അസഹ്യമായതോടെ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയയാവുകയായിരുന്നു. പരിശോധനയിലാണ് പിത്താശയത്തില്‍ ഇത്രയും കല്ലുകള്‍ കണ്ടെത്തിയത്.













Click it and Unblock the Notifications