Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് വഞ്ചിച്ചു; യുവതി വിവാഹവസ്ത്രം ഇബെയില്‍ വില്‍പനയ്ക്ക് വെച്ചു

ലണ്ടന്‍: ഭര്‍ത്താവ് തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസം തുടങ്ങിയതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാരിയായ യുവതി തന്റെ വിവാഹവസ്ത്രം ഇബെ ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വെച്ചു. 2,000 ബ്രിട്ടീഷ് പൗണ്ട് വിലയുള്ള വസ്ത്രം 500 പൗണ്ടുമുതല്‍ ലേലത്തിനാണ് സാമന്ത റാഗ് എന്ന യുവതി വെച്ചിരിക്കുന്നത്.

2014 ഓഗസ്ത് 14നായിരുന്നു സാമന്തയുടെ വിവാഹം. മാതാപിതാക്കളാണ് സാമന്തയ്ക്ക് 2,000 പൗണ്ട് വിലയുള്ള വിവാഹവസ്ത്രം വാങ്ങിനല്‍കിയത്. വിവാഹത്തിന് 18 മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. മറ്റൊരു സ്ത്രീയുമായി ഭര്‍ത്താവ് താമസം തുടങ്ങിയതോടെയാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്.

man

ഡൈവോഴ്‌സിനായുള്ള ചെലവുകള്‍ക്കുള്ള പണം ഇതിലൂടെ കണ്ടെത്താനാണ് ശ്രമമെന്ന് സാമന്ത പറഞ്ഞു. കൊലുസുകളുള്ള നീളന്‍ വെള്ള വിവാഹവസ്ത്രമാണിത്. ചെറുതായി അഴുക്കു പുരണ്ടതൊഴിച്ചാല്‍ വസ്ത്രത്തിന് കുഴപ്പമൊന്നുമില്ല. ഉപയോഗിക്കുന്നതിന് മുന്‍പ് ഒന്ന് ഡ്രൈക്ലീന്‍ ചെയ്യേണ്ടിവരുമെന്നും സാമന്ത പറയുന്നുണ്ട്.

വേദനിക്കുന്ന ഓര്‍മകളാണ് വസ്ത്രമെങ്കിലും അത് വാങ്ങുന്നയാള്‍ക്ക് നല്ലതു മാത്രമേ ഭവിക്കൂ എന്നാണ് സാമന്തയുടെ വിശ്വാസം. ഇബെയില്‍ ഇതുവരെ 10,000 പൗണ്ടിന് മുകളില്‍ ബിഡ് വന്നിട്ടുണ്ട്. വസ്ത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്വേഷണങ്ങളും സാമന്തയ്ക്ക് ലഭിക്കുന്നു. എന്തായാലും വിവാഹവസ്ത്ര വില്‍പനയിലൂടെ സാമന്ത നല്ലൊരു പേര് ഉണ്ടാക്കിയെടുത്തുകഴി്ഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+