കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവ് ശിക്ഷ ഒഴിവാക്കാന്‍ ചൈനക്കാരിയുടെ 'ഗര്‍ഭതന്ത്രം', 10 വര്‍ഷത്തിനിടെ 13തവണ ഗര്‍ഭം ധരിച്ചു

Google Oneindia Malayalam News

ബെയ്ജിംങ്: തടവ് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ 13 തവണ ഗര്‍ഭം ധരിച്ച ചൈനീസ് യുവതി ഒടുവില്‍ അഴിയ്ക്കുള്ളിലായി. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട സെങ് ആണ് ശിക്ഷ ഒഴിവാക്കുന്നതിനായി 13 തവണ ഗര്‍ഭം ധരിച്ചത്. പത്ത് വര്‍ഷത്തിനുള്ളില്‍ 13 തവണയാണ് ഇവര്‍ ഗര്‍ഭം ധരിച്ചത്.

അഴിമതി കുറ്റത്തിനാണ് 2005ല്‍ സെങിനെ ജീവപര്യന്തം ശിക്ഷിയ്ക്കുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് ചൂണ്ടിക്കാട്ടി ഒരോ തവണയും ഇവര്‍ രക്ഷപ്പെടുകയായിരുന്നു പതിവ്....

അഴിമതി കേസ്

അഴിമതി കേസ്

2005 ലാണ് സെങ് അഴിമതി കേസില്‍ ശിക്ഷിയ്‌ക്കെപ്പടുന്നത്

14 തവണ

14 തവണ

ഗര്‍ഭിണിയാണെന്ന് കാട്ടി 14 തവണയാണ് ഇവര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ ഇതില്‍ ഒരു തവണ വ്യാജ ഗര്‍ഭമായിരുന്നു

ഇങ്ങനെയായിരുന്നു

ഇങ്ങനെയായിരുന്നു

ശിക്ഷാ തീയതി അടുത്ത് വരുമ്പോള്‍ ഗര്‍ഭിണിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തും. ജാമ്യം നീട്ടി നല്‍കിയാലുടന്‍ ഗര്‍ഭം അലസിപ്പിയ്ക്കും.

കോടതി

കോടതി

2005 ഒക്ടോബറില്‍ ഉറൂംഖി പീപ്പിള്‍സ് കോടതിയാണ് സെങിനെ ശിക്ഷിച്ചത്. സെങിന്റെ പതിവ് അടവ് തിരിച്ചറിഞ്ഞ മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചു

ജയിലില്‍

ജയിലില്‍

കോടതിയെ സമീപിച്ചതോടെ സെങിന്റെ തലവര മാറി. 30കാരിയായ സെങ് ഇപ്പോള്‍ ജയിലിലാണ്

English summary
Chinese Woman Gets Pregnant 13 Times in 10 Years to Avoid Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X